തെലങ്കാന|ബെംഗളുരുവില്‍ വിദ്യാര്‍ത്ഥിയെ കോളജില്‍ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു. നാഗര്‍ഭാവി മഹേഷ് പി യു കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി യോഗേഷ് ആണ് കൊല്ലപ്പെട്ടത്. 19 കാരനായ വിദ്യാര്‍ത്ഥിയെ അഞ്ച് പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്ന് ഡിസിപി വ്യക്തമാക്കി.ബെംഗളുരു അന്നപൂര്‍ണേശ്വരി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള നാഗര്‍ഭാവിയിലാണ് സംഭവം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.Content Highlights:A 19-year-old BCom student named Yogesh was stabbed to death in Nagarbhavi, Bengaluru. The victim was called out from Mahesh PU College and attacked by a group of five individuals. Annapurneshwari Nagar police have launched an investigation to catch the suspects.