മനാമ: ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 6-ന് ഇൻഡ്യൻ ക്ലബിൽ സംഘടിപ്പിക്കുന്ന “സ്‌നേഹപൂർവ്വം പത്തനംതിട്ട” പ്രവാസി സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ നിർവ്വഹിച്ചു.പത്തനംതിട്ടയുടെ മണ്ണും മനസ്സും എപ്പോഴും മതസൗഹാർദ്ദത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഉജ്ജ്വല മാതൃകയാണെന്ന് മന്ത്രി പ്രസ്താവിച്ചു. പ്രകൃതിരമണീയത കൊണ്ടും സാംസ്കാരിക പൈതൃകം കൊണ്ടും വേറിട്ടുനിൽക്കുന്ന പത്തനംതിട്ട, വിദേശരാജ്യങ്ങളിൽ തൊഴിലെടുക്കുന്ന പതിനായിരക്കണക്കിന് പ്രവാസികളുടെ കഠിനാധ്വാനത്തിലൂടെയാണ് പുരോഗതിയുടെ പാതയിൽ മുന്നേറിയതെന്നും അവർ കൂട്ടിച്ചേർത്തു. നവംബർ 6-ന് നടക്കുന്ന പ്രവാസി സംഗമത്തിന് മന്ത്രി എല്ലാവിധ ആശംസകളും നേർന്നു.ജില്ലാ പ്രസിഡന്റ് അലക്സ് മഠത്തിൽ, ജനറൽ കൺവീനർ ജോൺസൺ ടി. തോമസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളം, ഗ്ലോബൽ കമ്മിറ്റിയംഗം ബിനു കുന്നന്താനം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സയ്യിദ് എം.എസ്, മനു മാത്യു, ജീസൺ ജോർജ്, ഷെമിം കെ.സി, ജേക്കബ് തേക്ക്തോട്, ജില്ലാ സെക്രട്ടറി ശോഭ സജി, എ.പി. മാത്യു, കോശി ഐപ്പ്, സിജി തോമസ്സ്, ബിബിൻ മാടത്തേത്ത്, ബ്രൈറ്റ് രാജൻ, ബിനു മാമൻ, എബിൻ ജോൺ, സിജു ചെറിയാൻ, നിഷാ സാമുവേൽ, അനിയൻ കുഞ്ഞ്, റെജി ചെറിയാൻ, നിഥിൻ റാന്നി, സതീഷ് ജോർജ്, എബി തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു.The post ഒ.ഐ.സി.സി ‘സ്‌നേഹപൂർവ്വം പത്തനംതിട്ട’ പ്രവാസി സംഗമം നവംബർ 6-ന്; പോസ്റ്റർ പ്രകാശനം മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ നിർവ്വഹിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.