ഇറാഖില്‍ നിന്നുള്ള യു എസ് സൈനികരുടെ പിന്‍വാങ്ങല്‍ പൂര്‍ത്തിയായതായി പെന്റഗണ്‍ സ്ഥിരീകരിച്ചു

Wait 5 sec.

ന്യൂയോര്‍ക്ക് | ഇറാഖില്‍ നിന്നുള്ള യു എസ് സൈനികരുടെ പിന്‍വാങ്ങല്‍ പൂര്‍ത്തിയായതായി പെന്റഗണ്‍ സ്ഥിരീകരിച്ചു. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പെന്റഗണിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നത്. ദൗത്യം ആരംഭിച്ച് 12 വര്‍ഷത്തിന് ശേഷം പിന്മാറ്റ കരാര്‍ നിലവില്‍ വന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൂര്‍ണമായ പിന്മാറ്റം സാധ്യമായത്.മാരകായുധങ്ങള്‍ സംഭരിച്ചതായി ആരോപിച്ച് 2003ല്‍ സദ്ദാം ഹുസൈന്റെ ഭരണത്തിന് അന്ത്യം കുറിക്കാന്‍ ആരംഭിച്ച അമേരിക്കന്‍ അധിനിവേശം വലിയ തോതിലുള്ള വംശീയ കലാപങ്ങള്‍ക്കും ലക്ഷക്കണക്കിന് സാധാരണക്കാരുടെ മരണത്തിനും ഐ എസിന്റെ ഉദയത്തിനും കാരണമായിരുന്നു.ഇറാഖ് യുദ്ധത്തെ വളരെ മോശം തീരുമാനങ്ങളുടെ ഫലമായുണ്ടായ ഒരു വലിയ ചതിക്കുഴിയായാണ് പ്രസിഡന്റ് ട്രംപ് നേരത്തെ വിശേഷിപ്പിച്ചത്. ഈ പിന്മാറ്റത്തെ അമേരിക്കയ്ക്ക് ലഭിച്ച വലിയ വിജയമെന്നാണ് ട്രംപ് ബുധനാഴ്ച വിശദമാക്കിയത്.ഇറാഖിനും അമേരിക്കയ്ക്കും ഒരുപോലെ വിജയകരമായ സംഭവമാണിതെന്നും ട്രംപ് പറഞ്ഞു. അഫ്ഗാനിസ്ഥാന്‍ പിന്മാറ്റത്തിന് വിപരീതമായി എല്ലാ സൈനിക ഉപകരണങ്ങളും തിരികെ കൊണ്ടുവന്നതായി ട്രംപ് വിശദമാക്കി. ഇറാഖിലെ പുതിയ പ്രധാനമന്ത്രിക്ക് ആശംസകള്‍ അറിയിക്കുന്നതായും ട്രംപ് വിശദമാക്കി.2011ല്‍ യു എസ് സൈന്യം പൂര്‍ണ്ണമായി പിന്മാറിയെങ്കിലും 2014ല്‍ ഐ എസ് ഇറാഖിലെ പ്രധാന നഗരങ്ങള്‍ പിടിച്ചെടുത്തതോടെ അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യസേനയ്ക്ക് വീണ്ടും അവിടെ ഇടപെടേണ്ടി വന്നു. തുടര്‍ന്ന് 2024ല്‍ ജോ ബൈഡന്‍ ഭരണകൂടത്തിന്റെ കാലത്താണ് സഖ്യസേനയുടെ പ്രവര്‍ത്തനം ഘട്ടംഘട്ടമായി അവസാനിപ്പിക്കാന്‍ ഇറാഖും അമേരിക്കയും തമ്മില്‍ ധാരണയിലെത്തിയത്.Content Highlights: The Pentagon confirmed the complete withdrawal of US troops from Iraq, concluding a 14-year mission. President Donald Trump hailed the exit as a great victory for both the United States and Iraq, noting all military equipment was brought back. The withdrawal marks the end of a long military engagement that began in 2003