ന്യൂഡല്‍ഹി | മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം രാജ്യവ്യാപകമായി തുടരുന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സ്്, യൂത്ത് കോണ്‍ഗ്രസ്സ്, സി പി എം സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ പ്രതിഷേധം അരങ്ങേറി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്കുള്ള റോഡുകളും ജന്തര്‍ മന്തറും പോലീസ് കെട്ടിയടച്ചു.ഡല്‍ഹി പി സി സിയുടെ നേതൃത്വത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനമായ നിര്‍വചന്‍ സദനിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. റൈസീന റോഡിലെ യൂത്ത് കോണ്‍ഗ്രസ്സ് ആസ്ഥാനത്തു നിന്ന് ജന്തര്‍ മന്തറിലേക്ക് യൂത്ത് കോണ്‍ഗ്രസ്സും മാര്‍ച്ച് നടത്തി. ബാരിക്കേഡുകള്‍ക്ക് മുകളില്‍ കയറി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ ഉദയ് ഭാനു ചിബ് അടക്കമുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു നീക്കി. ഡല്‍ഹിയിലെ സി പി എം ആസ്ഥാനമായ എ കെ ജി ഭവന് മുന്നില്‍ നിന്ന് ഇടതുപാര്‍ട്ടികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.ഗാന്ധിജയന്തി ദിനത്തില്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധം നടത്താനുള്ള അനുമതി തേടി സി പി ഐ (എം എല്‍) വിദ്യാര്‍ഥി സംഘടനയായ ഐസയുടെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹി പാര്‍ലിമെന്റ്‌സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തിയത് സംഘര്‍ഷസമാനമായ സാഹചര്യം സൃഷ്ടിച്ചു. ഐസ പ്രസിഡന്റ്‌നേഹ ബോറ, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, ആര്‍ ജെ ഡി. എം പി മനോജ് കുമാര്‍ ഝാ, ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ്, കര്‍ഷകത്തൊഴിലാളി സംഘടനയായ എം കെ എസ് എസ് നേതാവ് നികില്‍ ഡേ എന്നിവരാണ് സ്റ്റേഷനിലെത്തിയത്.അലയടിച്ച് പ്രതിഷേധംരാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന- ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടന്നു. രാജസ്ഥാനിലെ ജയ്പൂര്‍, ഉത്തര്‍പ്രദേശിലെ ലക്‌നോ തുടങ്ങിയ നഗരങ്ങളില്‍ മാര്‍ച്ചിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. ജയ്പൂരില്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഉത്തര്‍പ്രദേശിലെ ആഗ്രയിലുള്ള ഗ്യാനേഷ് കുമാറിന്റെ വസതിയുടെ പ്രധാന കവാടത്തിലും മതിലുകളിലും ‘ഗ്യാനേഷ് ഗദ്ദാര്‍’ (വഞ്ചകന്‍), ‘വോട്ട് ചോര്‍’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സ്പ്രേ പെയിന്റ്‌ചെയ്തു.രാജിയില്ലരാജ്യമാകെ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുമ്പോഴും രാജിവെക്കില്ലെന്ന നിലപാടിലുറച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍. പ്രതിഷേധം ശക്തമായാലും രാജിവെക്കില്ലെന്നാണ് ഗ്യാനേഷ് കുമാറുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിവാദം തള്ളിക്കളയുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാറും ബി ജെ പിയും സ്വീകരിക്കുന്നത്.ഇന്ന് ചേരുന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതിയില്‍ ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാവി പരിപാടികള്‍ ആലോചിക്കും.എസ് ഐ ആറില്‍ അടിയന്തര വാദം കേള്‍ക്കില്ലന്യൂഡല്‍ഹി | അടുത്ത മാസം ആറിന് നടക്കാനിരിക്കുന്ന റെജിനഗര്‍, നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍ വിഷയത്തില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ആവശ്യം നിരസിച്ച് സുപ്രീം കോടതി. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ചിന് മുമ്പാകെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും നിരസിക്കുകയായിരുന്നു.വോട്ടര്‍പ്പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് അപ്പീലുകള്‍ തീര്‍പ്പാകാതെ കിടക്കുന്നുണ്ടെന്നും ഇവരില പലര്‍ക്കും മുന്‍ തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇപ്പോള്‍ നടക്കുന്നത് ഉപതിരഞ്ഞെടുപ്പുകള്‍ മാത്രമാണെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.ജയില്‍ നിറയ്ക്കല്‍ സമരത്തിന് സി ജെ പി ന്യൂഡല്‍ഹി | ഒക്ടോബര്‍ രണ്ടിന് മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നിന്ന് ജയില്‍ നിറയ്ക്കല്‍ സമരം ആരംഭിക്കുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി (സി ജെ പി) പ്രഖ്യാപിച്ചു. സമരത്തിന് പോലീസ് അനുമതി നല്‍കിയില്ലെങ്കില്‍ ജയില്‍ നിറയ്ക്കല്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് സി ജെ പി നേതാവ് അഭിജീത് ദിപ്കെ പ്രഖ്യാപിച്ചു. സി ജെ പി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും നേരിട്ട് പങ്കെടുക്കില്ലെന്ന് സാമൂഹിക പ്രവര്‍ത്തകനായ സോനം വാംഗ്ചുക് വ്യക്തമാക്കി.Content Highlights:The unexpected resignation of Chief Election Commissioner Gyanesh Kumar has triggered severe public outrage and intense criticism across political circles. Leaders and political observers have expressed strong concern regarding the recent developments within the Election Commission of India. The controversy continues to build momentum nationwide.