സഹകരണ വകുപ്പ് പുതുതായി വാങ്ങിയ ഏഴ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമം സഹകരണ വകുപ്പ് മന്ത്രി എം ലിജു നിർവഹിച്ചു. അടിസ്ഥാന സൗകര്യം ഉറപ്പാക്കിയാലേ ഏത് വകുപ്പിന്റെയും പ്രവർത്തനം കാര്യക്ഷമമാകൂ എന്ന് മന്ത്രി എം ലിജു പറഞ്ഞു. വകുപ്പുകളുടെ സുഗമമായ പ്രവർത്തനത്തിന് നവീകരണവും അനിവാര്യമാണ്.കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക മാറ്റത്തിന്റെ ചാലകശക്തിയായി നിലകൊള്ളാൻ സഹകരണ വകുപ്പിന് തുടർന്നും സാധിക്കണമെങ്കിൽ വകുപ്പിലെ ഉദ്യോഗസ്ഥർ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. ജവഹർ സഹകരണ ഭവനിൽ നടന്ന ചടങ്ങിൽ സഹകരണ വകുപ്പ് രജിസ്ട്രാർ അനു എസ് നായർ സന്നിഹിതനായിരുന്നു.