തിരുവനന്തപുരം | സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പാക്കേണ്ടെന്ന് എഐസിസി നേതൃത്വം മുഖ്യമന്ത്രി വി ഡി സതീശന് നിര്‍ദ്ദേശം നല്‍കി. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസിന്റെ മീറ്റിംഗിലാണ് എഐസിസി നേതൃത്വം മുഖ്യമന്ത്രി വി ഡി സതീശനോട് ഇക്കാര്യത്തിലുള്ള ഹൈക്കമാന്‍ഡിന്റെ നിലപാട് വ്യക്തമാക്കിയത്. വി ഡി സതീശനും ഈ മീറ്റിംഗില്‍ പങ്കെടുത്തു.കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളൊന്നും പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നാണ് എഐസിസി നല്‍കിയിരിക്കുന്ന നിര്‍ദേശം. വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുളള ബിജെപിയുടെ നീക്കങ്ങളെ ചെറുക്കാന്‍ വേണ്ട ബദല്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. യുവാക്കള്‍ ബിജെപിയുടെ ആശയങ്ങളില്‍ ആകൃഷ്ടരാകാതെ നോക്കണമെന്നുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്നത്.അതേ സമയം, കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പിട്ട പിഎം ശ്രീ പദ്ധതിയില്‍ നിന്നും സംസ്ഥാനത്തിന് പിന്‍മാറാന്‍ സാധിക്കില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി വി ഡ സതീശനുള്ളത്. പിഎം ശ്രീയുടെ ഭാഗമായാല്‍ കൂടുതല്‍ കേന്ദ്ര ഫണ്ട് ലഭിക്കുമെന്നും ഇത് വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ പുരോഗതി ഉണ്ടാകുമെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം കരുതുന്നുണ്ട്. അതേ സമയം പദ്ധതിയോട് കടുത്ത എതിര്‍പ്പാണ് പ്രധാന കക്ഷിയായ ലീഗിനുള്ളത്.Content Highlights: The AICC leadership directed VD Satheesan not to implement the PM SHRI scheme in Kerala during a meeting in New Delhi. The High Command urged Congress-ruled states to counter BJP’s attempts to saffronise education. Despite the directive, VD Satheesan favors the scheme for central funds, while Muslim League opposes it.