മംഗളുരു| മംഗളുരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡിന്റെ (MRPL) ഹൈഡ്രോ സള്‍ഫര്‍ ട്രീറ്റ്‌മെന്റ് യൂണിറ്റില്‍ സ്ഫോടനം. തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇന്ന് ഉച്ചയോടെയാണ് റിഫൈനറിയില്‍ പൊട്ടിത്തെറിയുണ്ടായത്. ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. റിഫൈനറി പരിസരത്ത് നിന്ന് കറുത്ത പുക ഉയര്‍ന്നിരുന്നു.സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകളോളം എത്തിയതായാണ് വിരം. സ്ഫോടനത്തെത്തുടര്‍ന്ന് വീടുകള്‍ കുലുങ്ങുകയും വാതിലുകളും ജനലുകളും വിറച്ചതായും സൂറത്കല്‍, ജോക്കാട്ടെ എന്നിവിടങ്ങളിലെ താമസക്കാര്‍ പറഞ്ഞു.തീപിടിത്തം നിയന്ത്രണവിധേയമായിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണര്‍ സുധീര്‍ കുമാര്‍ റെഡ്ഡി വ്യക്തമാക്കി. സ്ഫോടനത്തെത്തുടര്‍ന്ന് എംആര്‍പിഎല്‍ ഡിപിഎസ് സ്‌കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.Content Highlights:An explosion occurred in the Hydro Sulfur Treatment Unit at Mangalore Refinery and Petrochemicals Limited, injuring eight people. Two of the injured are in critical condition. Police Commissioner Sudheer Kumar Reddy confirmed the fire is under control and precautionary measures were taken.