യു എ ഇയിൽ ഇന്ധനവില പ്രഖ്യാപിച്ചു; നിരക്കുകളിൽ ഗണ്യമായ വർധന

Wait 5 sec.

അബൂദബി|ഒക്ടോബർ മാസത്തേക്കുള്ള പെട്രോൾ, ഡീസൽ നിരക്കുകൾ യു എ ഇ ഇന്ധനവില നിർണയ സമിതി പ്രഖ്യാപിച്ചു. എല്ലാ ഇന്ധന വിഭാഗങ്ങൾക്കും ലിറ്ററിന് 60 ഫിൽസിലധികം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഇന്ന്, ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. പുതുക്കിയ നിരക്കുകൾ പ്രകാരം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 4.40 ദിർഹമാണ് പുതിയ നിരക്ക്. സെപ്തംബറിൽ ഇത് 3.80 ദിർഹമായിരുന്നു.സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് നിലവിലെ 3.69 ദിർഹത്തിൽ നിന്ന് 4.28 ദിർഹമായി വർധിച്ചു. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 3.61 ദിർഹത്തിൽ നിന്ന് 4.21 ദിർഹമായി ഉയർന്നു. ഡീസൽ ലിറ്ററിന് 4.30 ദിർഹത്തിൽ നിന്ന് 4.80 ദിർഹമായാണ് വർധിച്ചത്. മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് അന്താരാഷ്ട്ര എണ്ണ വിപണിയിലുണ്ടായ ചാഞ്ചാട്ടങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്.ഒരു ടാങ്ക് ഇന്ധനത്തിന് 125 ദിർഹം വരെ അധികച്ചെലവ്യു എ ഇയിൽ ഒക്ടോബർ മാസത്തെ ഇന്ധനവില നാല് ദിർഹത്തിന് മുകളിലേക്ക് ഉയർന്നതോടെ വാഹന ഉടമകൾക്ക് വലിയ സാമ്പത്തിക ബാധ്യത. ശരാശരി 60 ലിറ്റർ ശേഷിയുള്ള ഒരു വാഹനത്തിന്റെ ടാങ്ക് പൂർണമായി നിറയ്ക്കാൻ ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് 124.80 ദിർഹം വരെ അധികമായി ചെലവഴിക്കേണ്ടിവരും.മേഖലയിലെ സംഘർഷം ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള ഫെബ്രുവരി മാസത്തിലെ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് വർധനവിന്റെ ആഘാതം വ്യക്തമാകുന്നത്. ഫെബ്രുവരിയിൽ സൂപ്പർ 98-ന് 2.59 ദിർഹവും സ്‌പെഷ്യൽ 95-ന് 2.48 ദിർഹവും ഇ-പ്ലസിന് 2.40 ദിർഹവും ഡീസലിന് 2.72 ദിർഹവുമായിരുന്നു നിരക്ക്. ഫെബ്രുവരിയേക്കാൾ പെട്രോൾ ഇനങ്ങൾക്ക് ഏകദേശം 70 മുതൽ 75 ശതമാനം വരെയും ഡീസലിന് 76 ശതമാനത്തോളവുമാണ് വില ഉയർന്നത്.പ്രതിമാസം ശരാശരി 240 ലിറ്റർ സ്‌പെഷ്യൽ 95 ഉപയോഗിക്കുന്ന ഒരു വാഹന ഉടമയ്ക്ക് ഫെബ്രുവരിയിൽ 595.20 ദിർഹമായിരുന്നു ഇന്ധനച്ചെലവെങ്കിൽ ഒക്ടോബറിൽ ഇത് 1,027.20 ദിർഹമായി ഉയരും. അതായത് പ്രതിമാസം 432 ദിർഹത്തിന്റെ അധിക ബാധ്യതയാണ് ഉണ്ടാവുക. ഗാർഹിക ബജറ്റുകളെയും സാധാരണക്കാരുടെ യാത്രാച്ചെലവുകളെയും ഇത് ബാധിക്കും.Content Highlights: The UAE Fuel Price Committee announced a price hike of over 60 fils per litre for petrol and diesel starting October 1. Super 98 petrol rose to AED 4.40 per litre, while Special 95 reached AED 4.28. The price hike significantly increases monthly commuting expenses for vehicle owners.