മുതിർന്ന പൗരന്മാരുടെ ക്ഷേമവും പരിചരണവും ഉറപ്പാക്കാൻ ബഹ്‌റൈൻ പ്രതിജ്ഞാബദ്ധം: മന്ത്രി ഉസാമ ബിൻ സാലിഹ് അൽ അലവി

Wait 5 sec.

മനാമ: രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് മെച്ചപ്പെട്ട പരിചരണവും പിന്തുണയും ഉറപ്പാക്കുന്നതിനും അവരുടെ ജീവിതനിലവാരവും സാമൂഹിക പങ്കാളിത്തവും വർദ്ധിപ്പിക്കുന്നതിനും ബഹ്‌റൈൻ എന്നും പ്രതിജ്ഞാബദ്ധമാണെന്ന് സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രിയും നാഷണൽ കമ്മിറ്റി ഫോർ ഓൾഡർ പേഴ്‌സൺസ് ചെയർമാനുമായ ഉസാമ ബിൻ സാലിഹ് അൽ അലവി വ്യക്തമാക്കി. ഒക്ടോബർ 1 സാർവദേശീയ വയോജന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.മുതിർന്ന പൗരന്മാരുടെ സ്വയംപര്യാപ്തത, സാമൂഹിക പങ്കാളിത്തം, ആവശ്യമായ സേവനങ്ങളും പരിചരണങ്ങളും ലഭ്യമാക്കൽ എന്നിവ ഉറപ്പാക്കുന്ന രീതിയിലുള്ള നിയമനിർമ്മാണങ്ങളും നയങ്ങളും പദ്ധതികളും വികസിപ്പിക്കുന്നതിൽ ബഹ്‌റൈൻ നൽകുന്ന മുൻഗണന മന്ത്രി ചൂണ്ടിക്കാട്ടി. മുതിർന്നവരുടെ പരിചയസമ്പത്തും സംഭാവനകളും രാജ്യത്തിന് മുതൽക്കൂട്ടാക്കുന്ന രീതിയിലാണ് സർക്കാർ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.മുതിർന്ന പൗരന്മാരുടെ മാനസികവും സാമൂഹികവുമായ ക്ഷേമം മുൻനിർത്തി വിവിധ ഡേ-കെയർ സേവനങ്ങളും ആനുകൂല്യങ്ങളും പദ്ധതികളും കാര്യക്ഷമമാക്കുന്നതിന് സർക്കാർ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, സ്വകാര്യ മേഖല എന്നിവരുമായുള്ള സഹകരണം ആഭ്യന്തര മന്ത്രാലയവും സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയവും ശക്തമാക്കി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുതിർന്നവർക്ക് സുരക്ഷിതവും സുസ്ഥിരവുമായ ജീവിതസാഹചര്യം ഉറപ്പാക്കാൻ നാഷണൽ കമ്മിറ്റി ഫോർ ഓൾഡർ പേഴ്‌സൺസിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി ചേർന്ന് സംയുക്ത പ്രവർത്തനങ്ങൾ തുടരുമെന്ന് മന്ത്രി ഉറപ്പുനൽകി.The post മുതിർന്ന പൗരന്മാരുടെ ക്ഷേമവും പരിചരണവും ഉറപ്പാക്കാൻ ബഹ്‌റൈൻ പ്രതിജ്ഞാബദ്ധം: മന്ത്രി ഉസാമ ബിൻ സാലിഹ് അൽ അലവി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.