അനധികൃത സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണർ പ്രജനി രാജന് സസ്‌പെൻഷൻ

Wait 5 sec.

തിരുവനന്തപുരം ∙ രണ്ടേകാൽ കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നു വിജിലൻസ് കണ്ടെത്തിയ ജിഎസ്ടി ജോയിന്റ് കമ്മിഷണർ പ്രജനി രാജനെതിരെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു. വിജിലൻസ് കേസെടുത്തിട്ടും സസ്പെൻഡ് ചെയ്യാത്തതിൽ വിമർശനം ഉയർന്നതിനു പിന്നാലെയാണു സർക്കാർ നടപടി. വിജിലൻസ് വീട്ടിൽ റെയ്ഡ് നടത്തിയ ശേഷവും ഇവർ 3 ദിവസം ഓഫിസിൽ എത്തിയിരുന്നു.