തിരുവനന്തപുരം | തലസ്ഥാന നഗരിയില്‍ ഇന്നലെ രാത്രി പരസ്പരം ഏറ്റുമുട്ടിയ യൂത്ത് കോണ്‍ഗ്രസ്, എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. അക്രമവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പ് പ്രകാരം രണ്ട് കേസുകളാണ് മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.യൂത്ത് കോണ്‍ഗ്രസ് അതിക്രമത്തിലും പോലീസ് നടപടിയിലും ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് എസ് എഫ് ഐ. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നൈറ്റ് മാര്‍ച്ച് നടത്തുന്നതിനിടെ പവര്‍ക്കട്ട് വന്നപ്പോള്‍ മെന്‍സ് ഹോസ്റ്റലില്‍ നിന്ന് പവര്‍കട്ടിനെ പരിഹസിച്ച് കൂവിയതാണ് സംഘര്‍ഷത്തിനു കാരണമായത്.ഇതോടെ ഹോസ്റ്റലിനു നേരെ തിരിഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തം വലിച്ചെറിഞ്ഞത് തീ പടരാന്‍ കാരണമായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്യാമ്പസ്സില്‍ കടന്ന് എസ് എഫ് ഐയുടെ കൊടിതോരണങ്ങള്‍ നശിപ്പിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരസ്പരം കല്ലേറു നടത്തി.നേതാക്കള്‍ പ്രസംഗിച്ച് മടങ്ങിയതിന് പിന്നാവെ യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ വന്‍ സംഘര്‍ഷമുണ്ടായി. ക്യാമ്പസിന് അകത്ത് പോലീസ് ലാത്തി ചാര്‍ജ് നടത്തി. നിരവധി വിദ്യാര്‍ഥികള്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. ഇതിനിടെ, കോളേജ് ഹോസ്റ്റലിന് സമീപം എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്പടിച്ചത് സ്ഥിതി വഷളാക്കി. പോലീസ്-യൂത്ത് കോണ്‍ഗ്രസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് എസ് എഫ് ്‌ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സെക്രട്ടേറിയറ്റിലേക്കും ജില്ലാ പോലീസ് മേധാവികളുടെ ഓഫീസുകളിലേക്കും പ്രതിഷേധ മാര്‍ച്ചിനും എസ് എഫ് ഐ തീരുമാനിച്ചിട്ടുണ്ട്. Content Highlights:Museum police registered non bailable cases against Youth Congress and SFI activists following violent night clashes near University Men’s Hostel in Thiruvananthapuram. The confrontation began during a Youth Congress march and led to campus destruction. SFI called for a statewide student strike.