ന്യൂഡല്‍ഹി | കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ കാര്‍ട്ടൂണുകളെ തുടര്‍ന്ന് കാര്‍ട്ടൂണിസ്റ്റ് സതീഷ് ആചാര്യയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന് ഇന്ത്യയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.കേന്ദ്ര സര്‍ക്കാറില്‍ നിന്നുള്ള നിയമപരമായ ആവശ്യത്തെ തുടര്‍ന്നാണ് ആചാര്യയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഇന്ത്യയില്‍ നിയന്ത്രിക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട കമ്മീഷന്റെ തീരുമാനങ്ങളെയും വിമര്‍ശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ പുറത്തുവന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ നടപടി.കാര്‍ട്ടൂണുകളെ ഇത്രയധികം ഭയപ്പെടുന്ന ഒരു സര്‍ക്കാരിനെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് ആചാര്യ എക്സില്‍ കുറിച്ചു. കാര്‍ട്ടൂണുകള്‍ക്ക് സുഖപ്പെടുത്താനുള്ള കരുത്തുണ്ടെന്നും കാര്‍ട്ടൂണിസ്റ്റുകള്‍ ദൈവത്തോട് അടുത്തവരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി 2018ല്‍ പറഞ്ഞതായി പരാമര്‍ശിക്കുന്ന ഒരു വാര്‍ത്താ റിപ്പോര്‍ട്ടും അദ്ദേഹം പങ്കുവെച്ചു. സര്‍ക്കാരില്‍ നിന്നോ കോടതിയില്‍ നിന്നോ നിര്‍ദ്ദേശം ലഭിച്ചാല്‍ നിയമവിരുദ്ധമെന്ന് കരുതുന്ന ഉള്ളടക്കങ്ങള്‍ മൂന്ന് മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോട് നിര്‍ദ്ദേശിക്കുന്ന 2021ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ചട്ടങ്ങള്‍ പ്രകാരമാണ് ആചാര്യയുടെ അക്കൗണ്ടിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കേന്ദ്ര സര്‍ക്കാറിന്റെ നോട്ടീസിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് താന്‍ വരച്ച ഒരു കാര്‍ട്ടൂണിന് ഇന്ത്യയില്‍ ഇന്‍സ്റ്റാഗ്രാം നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പ്രമുഖ രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റായ മഞ്ജുളും വ്യക്തമാക്കി.Content Highlights: Political cartoonist Satish Acharya’s Instagram account was restricted in India following a legal demand from the Central Government. The action came after he published cartoons criticizing the Election Commission and its voter list revision processes. Cartoonist Manjul also reported similar restrictions on his cartoon regarding the election body.