മനാമ: രാജ്യത്ത് മയക്കുമരുന്ന് മാഫിയകൾക്കെതിരായ പരിശോധന കർശനമാക്കി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന് കീഴിലുള്ള ആന്റി നർക്കോട്ടിക്സ് ഡയറക്ടറേറ്റ് നടത്തിയ തിരച്ചിലിൽ 40,000 ബഹ്‌റൈനി ദിനാറിലധികം വിപണി മൂല്യമുള്ള ലഹരിവസ്തുക്കളുമായി അഞ്ച് ഏഷ്യൻ പൗരന്മാർ പിടിയിലായി. 39-നും 46-നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായതെന്ന് അധികൃതർ വ്യക്തമാക്കി.മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇവർ അറസ്റ്റിലായത്. ഇതിലൊരു കേസ് കസ്റ്റംസ് അഫയേഴ്‌സുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് കണ്ടെത്തിയത്. പ്രതികളിൽ നിന്നായി 2.5 കിലോഗ്രാമിലധികം വരുന്ന ലഹരിമരുന്നുകളും സൈക്കോട്രോപിക് പദാർത്ഥങ്ങളും സുരക്ഷാ സേന പിടിച്ചെടുത്തു.ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയാണ് പ്രതികളെ തിരിച്ചറിഞ്ഞതും വലയിലാക്കിയതും. പിടിച്ചെടുത്ത തൊണ്ടിമുതലുകൾ സഹിതം പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തിട്ടുണ്ട്.മയക്കുമരുന്നിന്റെ വിപത്തിൽ നിന്ന് സമൂഹത്തെയും യുവതലമുറയെയും സംരക്ഷിക്കാൻ പൊതുജന പങ്കാളിത്തവും ജാഗ്രതയും അത്യന്താപേക്ഷിതമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ലഹരിമരുന്ന് ഉപയോഗമോ വിൽപ്പനയോ ശ്രദ്ധയിൽപ്പെട്ടാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന 996 എന്ന ഹhotline നമ്പരിലോ 996@interior.gov.bh എന്ന ഇമെയിൽ വിലാസത്തിലോ വിവരം അറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും മന്ത്രാലയം അറിയിച്ചു.The post 40,000 ബഹ്‌റൈനി ദിനാർ മൂല്യമുള്ള മയക്കുമരുന്നുമായി അഞ്ച് ഏഷ്യക്കാർ ബഹ്‌റൈനിൽ പിടിയിൽ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.