മുബൈ | 2027ലെ ഏകദിന ലോകകപ്പിന്റെ ഔദ്യോഗിക ഷെഡ്യൂള്‍ ഐ സി സി പ്രഖ്യാപിച്ചു. 14 ടീമുകള്‍ പോരാടുന്ന മത്സരത്തിന് 2027 ഒക്ടോബര്‍ ഏഴിന് തുടക്കമാകും. കഴിഞ്ഞ തവണ ലോകകപ്പ് ഫൈനലിസ്റ്റുകളായ ഇന്ത്യയും ആസ്‌ത്രേലിയയും തമ്മിലാണ് ആദ്യ അങ്കം.ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യത നേടിയ 12 ടീമുകളെ ആറ് വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് തിരിച്ചിട്ടുള്ളത്. ഇന്ത്യ, ആസ്‌ത്രേലിയ, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, സിംബാബ്വെ എന്നിവരടങ്ങുന്നതാണ് ഗ്രൂപ്പ് എ.ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകള്‍ ഗ്രൂപ്പ് ബിയിലും അണിനിരക്കുന്നു. ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങളുടെ ആതിഥേയത്വത്തിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ആകെ 12 വേദികളിലായി 57 മത്സരങ്ങളാണുള്ളത്.Content Highlights: The International Cricket Council has officially announced the complete fixture schedule for the 2027 ODI World Cup. Team India will begin their tournament campaign against Australia in their opening clash. Fans across the world are eagerly anticipating the high-voltage tournament encounters.