സൽമാനിയ എമർജൻസി വിഭാഗം നഴ്‌സുമാരുടെ കൂട്ടായ്മ ‘AEINA’ ഓണാഘോഷം സംഘടിപ്പിച്ചു

Wait 5 sec.

മനാമ: ബഹ്‌റൈൻ സൽമാനിയ ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം നഴ്‌‌സുമാരുടെ കൂട്ടായ്മയായ ‘AEINA’ (എഇന)-യുടെ നേതൃത്വത്തിൽ ഓണാഘോഷം 2026 ആവേശപൂർവ്വം സംഘടിപ്പിച്ചു. സൽമാനിയ എമർജൻസി വിഭാഗത്തിലെ നഴ്‌സുമാർക്കായി സെപ്റ്റംബർ 29-ന് ‘ഇന്ത്യൻ ഡി ലൈറ്റ്’ (Indian Delight) ഹാളിലായിരുന്നു ആഘോഷ പരിപാടികൾ അരങ്ങേറിയത്.ചടങ്ങിൽ സിസ്റ്റർ ജോലൈറ്റ് സ്വാഗതം ആശംസിച്ചു. സിസ്റ്റർ റാണി, അലൻ എന്നിവർ പങ്കെടുത്തവർക്ക് ആശംസകൾ നേർന്നു. തുടർന്ന് പ്രവാസി ആരോഗ്യപ്രവർത്തകർ അണിനിരന്ന വർണ്ണാഭമായ വിവിധ കലാപരിപാടികൾ നടന്നു. ലൈറ്റ് ഫ്യൂഷൻ ഗാനങ്ങൾ, ഗ്രൂപ്പ് ഡാൻസുകൾ, വിവിധതരം വിനോദ ഗെയിമുകൾ, ആവേശകരമായ വടംവലി മത്സരം എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് സിസ്റ്റർമാരായ ബിന്ദു, ഷോളി, ബ്ലെസി, സെമി, സിനു, കുഞ്ഞമ്മ, ജോർജ്, അനിൽ, അലൻ, അരുൺ, സനീഷ് എന്നിവർ കോർഡിനേറ്റർമാരായി നേതൃത്വം നൽകി. സ്നേഹവും സൗഹൃദവും പരസ്പര കൂട്ടായ്മയും പങ്കുവെച്ച മനോഹരമായ അനുഭവമായി ‘AEINA ഓണം 2026’ മാറിയെന്ന് ഭാരവാഹികൾ വ്യക്തമാക്കി.The post സൽമാനിയ എമർജൻസി വിഭാഗം നഴ്‌സുമാരുടെ കൂട്ടായ്മ ‘AEINA’ ഓണാഘോഷം സംഘടിപ്പിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.