ഖുര്‍ആന്‍ എക്കാലവും മനുഷ്യജീവിതത്തിന് വഴികാട്ടി: കാന്തപുരം

Wait 5 sec.

കോഴിക്കോട് | ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന തത്വങ്ങള്‍ അവസാനിക്കുന്നില്ലെന്നും ഏത് കാലത്തും മനുഷ്യജീവിതത്തിന് വഴികാട്ടിയായി വിശുദ്ധ ഗ്രന്ഥം നിലകൊള്ളുന്നുവെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസ് പൂര്‍വ വിദ്യാര്‍ഥി സംഘടനയായ അത്ഖയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്പൂര്‍ണ പൂര്‍വ വിദ്യാര്‍ഥി സംഗമം ‘കോണ്‍ഫാബ് 3.0’ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ അടിസ്ഥാന മൂല്യങ്ങളും ജീവിതക്രമവും ചിട്ടപ്പെടുത്താന്‍ ഉതകുന്ന മൂല്യവത്തായ മാര്‍ഗനിര്‍ദേശങ്ങളാണ് ഖുര്‍ആന്‍ നല്‍കുന്നത്. ഖുര്‍ആന്റെ സംരക്ഷണവും അതിന്റെ പാരായണ-പഠന പാരമ്പര്യം നിലനിര്‍ത്തുന്നതും ഹാഫിളുകളുടെ പ്രധാന ദൗത്യമാണ്. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി തലമുറകളിലേക്ക് കൈമാറുന്നതിലൂടെ ഈ മഹത്തായ ദൗത്യമാണ് നിര്‍വഹിക്കപ്പെടുന്നതെന്നും ഉസ്താദ് പറഞ്ഞു.മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സംഗമത്തില്‍ 1987 മുതല്‍ 2022 വരെ 35 ബാച്ചുകളിലായി പഠനം പൂര്‍ത്തിയാക്കിയ 1,500ലധികം പൂര്‍വ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സംഗമത്തില്‍ മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഖുര്‍ആന്‍ വിജ്ഞാന രംഗത്തെ ദീര്‍ഘകാല സേവനം പരിഗണിച്ച് അത്ഖ ഏര്‍പ്പെടുത്തിയ ഖാരിഅ് ഹസന്‍ മുസ്‌ലിയാരുടെ പേരിലുള്ള അവാര്‍ഡ് ചിയ്യൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍ക്ക് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സമ്മാനിച്ചു.ഉദ്ഘാടന സെഷനില്‍ മര്‍കസ് അത്ഖ പ്രസിഡന്റ് സയ്യിദ് സ്വാദിഖ് അലി തുറാബ് സഖാഫി പ്രാര്‍ഥന നിര്‍വഹിച്ചു. ഹാഫിള് ശമീര്‍ അസ്ഹരി ചേറൂര്‍ ഖിറാഅത്ത് അവതരിപ്പിച്ചു. ഹാഫിള് അബൂബക്കര്‍ സഖാഫി അധ്യക്ഷത വഹിച്ചു. ‘അത്ഖ’ സെഷനില്‍ സംഘടനയുടെ പ്രവര്‍ത്തന റിപോര്‍ട്ടും ‘വിഷന്‍ 2030’യും അവതരിപ്പിച്ചു. പുതിയ കാലയളവിലേക്കുള്ള ‘മര്‍കസ് അത്ഖ’ ഭാരവാഹികളെയും ചടങ്ങില്‍ പ്രഖ്യാപിച്ചു. മെന്റേഴ്‌സ് ടോക്ക്’ സെഷനില്‍ ഹാഫിള് മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി സന്ദേശം നല്‍കി. ‘ഫ്യൂച്ചര്‍ ടോക്കി’ല്‍ ഡോ. മുഹമ്മദ് റോഷന്‍ നൂറാനി പ്രസംഗിച്ചു. കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, ഖാരിഅ് മുഹമ്മദ് ഹനീഫ് സഖാഫി, ഖാരിഅ് നൂറുദ്ദീന്‍ സഖാഫി, ഖാരിഅ് ബശീര്‍ സഖാഫി, മര്‍കസ് സെന്‍ട്രല്‍ അലുംനി സെക്രട്ടറി സി കെ മുഹമ്മദ് ആശംസകള്‍ നേര്‍ന്നു.മജ്‌ലിസുല്‍ മഹബ്ബയ്ക്ക് ഹാഫിള് സ്വാദിഖലി ഫാളിലിയും ഹാഫിള് സ്വാദിഖ് അസ്ഹരിയും നേതൃത്വം നല്‍കി. ഹാഫിള് അബ്ദുല്‍ മജീദ് അഹ്‌സനി ചെങ്ങാനി, ഖാരിഅ് അബ്ദുറശീദ് ലത്തീഫി മാനിപുരം, ഹാഫിള് അബ്ദുസമദ് സഖാഫി മൂര്‍ക്കനാട്, ഹാഫിള് ശിഹാബുദ്ദീന്‍ സഖാഫി വാവൂര്‍, അബ്ദുറഹിമാന്‍ സഖാഫി ചിയ്യൂര്‍ പ്രസംഗിച്ചു.Content Highlights:Grand Mufti Kanthapuram A P Aboobacker Musliyar stated that the Holy Quran remains an eternal guidance for human life across all eras. He emphasized that living in accordance with Quranic principles brings moral order and spiritual success. The speech urged the community to follow righteous paths.