പൈലറ്റ് സ്മിത്ത് മച്ചാറിന്റെ ആരോഗ്യനില തൃപ്തികരം; യു എ ഇയിലെ ഇന്ത്യന്‍ അംബാസഡര്‍

Wait 5 sec.

അബൂദബി | സഹ പൈലറ്റ് കുത്തിയതിനെ തുടര്‍ന്ന് സാരമായി പരുക്കേറ്റ് യു എ ഇ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പൈലറ്റ് സ്മിത്ത് മച്ചാറിന്‍രെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി യു എ ഇയിലെ ഇന്ത്യന്‍ എംബസ്സി.മച്ചാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സ്മിത്തിനേയും കുടുംബത്തെയും ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം യു എ ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ അറിയിച്ചു. യു എ ഇയിലെ ആശുപത്രിയില്‍ നിന്നും സ്മിത്തിന് മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും മിത്തല്‍ പറഞ്ഞു.ദുബൈയില്‍ നിന്ന് ഇസ്‌റാഈലിലേക്ക് പറക്കുന്നതിനിടെയാണ് ഫ്ളൈ ദുബൈ വിമാനത്തിലെ പൈലറ്റ് സ്മിത്ത് മച്ചാറിനെ സഹ പൈലറ്റ് കുത്തിപ്പരുക്കേല്‍പ്പിച്ചത്. സാരമായി പരുക്കേറ്റിട്ടും വിമാനം സഊദിയിലേക്ക് തിരിച്ചുവിട്ട് വന്‍ ദുരന്തം ഒഴിവാക്കാന്‍ അസാമാന്യ ധീരതയാണ് മിച്ചല്‍ കാണിച്ചത്. അദ്ദേഹത്തെ അഭിനന്ദിച്ചു കൊണ്ടുള്ള സന്ദേശങ്ങള്‍ ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും പ്രവഹിക്കുകയാണ്. ഇതിനു പിന്നാലെ ധീരതക്കുള്ള ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാര്‍ഡ്’ നല്‍കി ഗുജറാത്ത് സര്‍ക്കാര്‍ മിച്ചലിനെ ആദരിക്കുകയും ചെയ്തു.Content Highlights:Indian Ambassador to UAE visited pilot Smith Machar to enquire about his health condition. Doctors confirmed that his medical status remains satisfactory and stable. The embassy is closely monitoring his recovery and providing all necessary support.