തിരുവനന്തപുരം|മുഖ്യമന്ത്രി വി ഡി സതീശനെതിരെയുള്ള യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപിയുടെ വിമര്‍ശനത്തെ തള്ളാതെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എഐസിസിക്ക് പരാതി നല്‍കുമെന്നാണ് അടൂര്‍ പ്രകാശ് വ്യക്തമാക്കിയത്. അതില്‍ അവര്‍ ഉചിതമായ നടപടി സ്വീകരിക്കട്ടെയെന്ന് സണ്ണി ജോസഫ് പറഞ്ഞു.അടൂര്‍ പ്രകാശ് മുതിര്‍ന്ന നേതാവാണ്. എഐസിസിയാണ് അദ്ദേഹത്തെ നിയോഗിച്ചത്. മുഖ്യമന്ത്രിയുമായും യുഡിഎഫ് കണ്‍വീനറുമായും താന്‍ ആശയവിനിമയം നടത്താറുണ്ട്. അടൂര്‍ പ്രകാശിന്റെ പരാതി സംബന്ധിച്ച് താന്‍ കക്ഷിയല്ല. തന്റെ നിലപാട് എഐസിസിയെ അറിയിക്കുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ മനഃപൂര്‍വം ബി ജെ പി, സി.പി.എം പ്രവര്‍ത്തകര്‍സംഘടിത ആക്രമണം നടത്തുകയാണെന്ന് സണ്ണി ജോസഫ് ആരോപിച്ചു. കോണ്‍ഗ്രസ് ഓഫീസുകള്‍ക്കുനേരെ നടക്കുന്ന ആക്രമണം ഇരു പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണ്. ഇത് കേവലം കരിങ്കൊടി കാണിക്കലല്ല, മന്ത്രിയുടെ വാഹനം ആക്രമിക്കുകയാണ് ചെയ്യുന്നത്.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തെറ്റായ നടപടികള്‍ക്കെതിരെ ദേശീയ തലത്തില്‍ സമരം നടക്കുകയാണ്. ഇത് വഴിതിരിച്ചുവിടാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.Content Highlights:KPCC President Sunny Joseph responded to UDF Convener Adoor Prakash decision to complain against VD Satheesan to AICC. He stated that the central leadership will take appropriate action on the matter. Joseph also accused CPM and BJP of organized attacks against Congress workers and party offices.