ന്യൂഡല്‍ഹി | മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടി രാജ്യതലസ്ഥാനത്ത് ആരംഭിച്ച സമരം സംഘര്‍ഷ ഭരിതമായി . നിരോധനാജ്ഞ ലംഘിച്ച് ഡിവൈഎഫയുടെ സമരം ജന്തര്‍ മന്തറിലേക്ക് ആരംഭിച്ചു. കേരളത്തില്‍ നിന്നടക്കമുള്ള മൂവായിരത്തിലധികം പ്രവര്‍ത്തകരാണ് സമരത്തില്‍ അണിനിരക്കുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം, ജനറല്‍ സെക്രട്ടറി ഹിമാഘ്നരാജ് ഭട്ടാചാര്യ എന്നിവരുെട നേതൃത്വത്തിലാണ് പ്രക്ഷോഭം നടക്കുന്നത്. സന്തോഷ് കുമാര്‍ എംപിയെ പോലീസ് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തത്.ഇതിന് മുമ്പ് സമരവുമായി എത്തിയ ഐസ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജന്തര്‍ മന്തറിലേക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ് പോലീസ്,. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. എന്നാല്‍ വീണ്ടും പ്രവര്‍ത്തകര്‍ തമ്പടിച്ച് മുദ്രാവാക്യം വിളിക്കുകയാണ്ജന്തര്‍ മന്തറിലേക്ക് പ്രകടനവുമായി എത്തിയ ഐസ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയും ഉണ്ടായി. 5000 ത്തിലധികം പൊലീസുകാരെയാണ് ജന്തര്‍ മന്തറില്‍ വിന്യസിച്ചിരിക്കുന്നത്. സമര മേഖലയില്‍ ഇന്റര്‍നെറ്റ് മൊബൈല്‍ സേവനങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. ന്യൂഡല്‍ഹി ജില്ലയില്‍ മുമ്പ് നേരത്തെ തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പതിനൊന്നോളം മെട്രോ സ്റ്റേഷനുകളാണ് അടച്ചിട്ടിരിക്കുന്നത്Content Highlights: A mass protest organized by DYFI at Delhi Jantar Mantar demanding the resignation of Chief Election Commissioner Gyanesh Kumar turned violent. Senior CPM leader MA Baby, DYFI president AA Rahim, and MP Santosh Kumar were arrested by Delhi Police. Police deployed heavy security and blocked internet services in the area.