തൊടുപുഴ | മിഷന് ചക്കക്കൊമ്പന്റെ ഭാഗമായി ചിന്നക്കനാലില്‍ ഇടുക്കി ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. പഞ്ചായത്തിലെ 1,2,9,10,11,12 വാര്‍ഡുകളിലാണ് ബുധനാഴ്ച നിരോധനാജ്ഞ പുറപ്പെടുവിച്ചത്. നാളെ മുതല്‍ മൂന്ന് ദിവസം വിനോദസഞ്ചാരത്തിനും നിരോധനമുണ്ട്ചിന്നക്കനാല്, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ ഭീതി പരത്തുന്ന കാട്ടാന ചക്കകൊമ്പനെ മയക്കുവെടി വച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായിട്ടാണ് നിരോധനജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്. പ്രദേശത്ത് സ്വകാര്യ ഡ്രോണ്‍ പറത്തുന്നതിനും വിലക്കുണ്ട്.ദൗത്യം നടക്കുന്ന മേഖലകളില്‍ ജനങ്ങള്‍ കൂട്ടംകൂടുന്നതിനും നിയന്ത്രണമുണ്ട്. ദൗത്യത്തിനായി വിക്രം, ഭരത് എന്നീ കുങ്കിയാനകളും മുപ്പതംഗ ദൗത്യസംഘവും ചിന്നക്കനാലില്‍ എത്തിയിട്ടുണ്ട്. ചക്കകൊമ്പനെ റേഡിയോ കോളര്‍ ഘടിപ്പിച്ചു നിരീക്ഷിക്കാനാണ് വനംവകുപ്പ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്.Content Highlights: The Idukki district collector issued a prohibitory order in select Chinnakanal wards on Wednesday and banned tourism for three days for Mission Chakkakomban. Private drones and public gatherings are restricted while teams work to tranquilize and radio-collar the wild elephant. Kumki elephants Vikram and Bharath are at the site.