ന്യൂഡല്‍ഹി | രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ വാഹനങ്ങള്‍ക്ക് വീണ്ടും വില വര്‍ധനവ് പ്രഖ്യാപിച്ചു. മൂന്ന് മാസത്തിനിടെ മൂന്ന് തവണ വില വര്‍ധിപ്പിച്ചതിന് ശേഷം, രണ്ട് മാസം തികയുന്നതിന് മുമ്പാണ് കമ്പനി അടുത്ത വിലക്കയറ്റം നടപ്പിലാക്കുന്നത്.തുടര്‍ച്ചയായ ചെലവ് വര്‍ധനവ് കാരണമാണ് ഈ നടപടിയെന്ന് കമ്പനി അറിയിച്ചു. തെരഞ്ഞെടുത്ത ചില മോഡലുകള്‍ക്ക് മാത്രമാണ് ഈ നിരക്ക് വര്‍ധന ബാധകമാകുന്നത്. വാഹനങ്ങള്‍ക്ക് ശരാശരി 0.31 ശതമാനം വില വര്‍ധനവാണ് വരുത്തിയിട്ടുള്ളത്. പുതുക്കിയ നിരക്കുകള്‍ നവംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഓരോ മോഡലിന്റെയും വേരിയന്റുകളുടെയും അടിസ്ഥാനത്തിലുള്ള വിശദമായ വില വിവരങ്ങള്‍ വരും ദിവസങ്ങളില്‍ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.നടപ്പ് കലണ്ടര്‍ വര്‍ഷത്തില്‍ ഇതിനോടകം പലതവണ വില വര്‍ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും വരും മാസങ്ങളിലും ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസത്തിന് സാധ്യതയില്ല. സാധാരണയായി പുതുവര്‍ഷം ആരംഭിക്കുമ്പോള്‍ പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാറുണ്ട്. 2027-ലും ഇതില്‍ മാറ്റമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ഫെബ്രുവരി ആദ്യവാരം നടക്കാനിരിക്കുന്ന 2027-ലെ ഭാരത് മൊബിലിറ്റി എക്സ്പോ ഉള്‍പ്പെടെയുള്ള പരിപാടികളുമായി വാഹന വിപണി പുതുവര്‍ഷത്തിലേക്ക് കടക്കുകയാണ്.Content Highlights: Maruti Suzuki has announced an average price hike of 0.31 percent across select vehicle models, effective from November 22, citing sustained input cost pressures. This marks the automaker’s fourth price revision in recent months, with exact variant-wise rates expected to be revealed soon. Industry analysts anticipate further price increases in early 2027 ahead of the February Bharat Mobility Expo.