സഊദിയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസം; റിയാദ് എംബസിയിലും ജിദ്ദ കോണ്‍സുലേറ്റിലും പരാതികള്‍ കേള്‍ക്കാന്‍ ഓപ്പണ്‍ ഹൗസ്

Wait 5 sec.

റിയാദ് |  സഊദി അറേബ്യയിലെ ഇന്ത്യന്‍ പ്രവാസികളുടെ പരാതികളും പ്രശ്‌നങ്ങളും നേരിട്ട് കേട്ട് പരിഹാരം കാണുന്നതിനായി റിയാദിലെ ഇന്ത്യന്‍ എംബസിയിലും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു.റിയാദ് എംബസിയില്‍ നവംബര്‍ 26 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ അഞ്ച് വരെയാണ് ഓപ്പണ്‍ ഹൗസ് നടക്കുക. ഡിപ്ലോമാറ്റിക് ക്വാര്‍ട്ടേഴ്‌സിലെ എംബസി ആസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ അംബാസഡറെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും നേരിട്ട് കണ്ട് പരാതികള്‍ ബോധിപ്പിക്കാം.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഓണ്‍ലൈന്‍ ഫോം വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. അതേസമയം, പാസ്പോര്‍ട്ട് പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ തുടങ്ങിയ സാധാരണ കോണ്‍സുലാര്‍ സേവനങ്ങളോ അപേക്ഷകളുടെ നിലവിലെ അവസ്ഥ അന്വേഷിക്കലോ ഇവിടെ ഉണ്ടായിരിക്കുന്നതല്ലെന്ന് എംബസി വ്യക്തമാക്കി.ജിദ്ദ കോണ്‍സുലേറ്റിന് കീഴിലുള്ള പ്രവാസികള്‍ക്കായി നവംബര്‍ 29 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ അ്ച് വരെയാണ് കോണ്‍സുലേറ്റ് അങ്കണത്തില്‍ ഓപ്പണ്‍ ഹൗസ് നടക്കുക. കോണ്‍സുലാര്‍, കമ്മ്യൂണിറ്റി വെല്‍ഫെയര്‍ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായാണ് പരിപാടി. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉച്ചകഴിഞ്ഞ് 2:30 മുതല്‍ കോണ്‍സുലേറ്റിലേക്ക് നേരിട്ട് പ്രവേശിക്കാവുന്നതാണ്.Content Highlights: The Indian Embassy in Riyadh and Consulate in Jeddah will host open house sessions on November 26 and November 29 to resolve grievances of Indian expats. Riyadh requires online registration and excludes routine services like passport renewal or attestation. Jeddah allows direct entry from 2:30 pm for consular and welfare issues.