പത്തനംതിട്ട | ശബരിമല തീര്‍ത്ഥാടകരുമായി എത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് വാറ്റുചാരായം വില്‍പ്പന നടത്തി വന്നിരുന്നയാള്‍ അറസ്റ്റില്‍. കൊല്ലമുള നാരാണംതോട് കൊന്നത്ത് വീട്ടില്‍ വിനോദ് കുമാര്‍ (46) ആണ് അറസ്റ്റിലായത്. രണ്ടുതോട് പ്രദേശത്ത്് വാറ്റുചാരായം വില്‍പ്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു.പരിശോധനയില്‍ അഞ്ച് കുപ്പികളിലായി സൂക്ഷിച്ചിരുന്ന വാറ്റുചാരായം പിടിച്ചെടുത്തു. പൊലീസിനെ കണ്ട ഇയാള്‍ സഞ്ചിയില്‍ ഉണ്ടായിരുന്ന വാറ്റുചാരായം ഉപേക്ഷിച്ച് വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. നിലയ്ക്കല്‍ എസ് ഐ മിഥുന് അശോക്, എ എസ് ഐ പ്രകാശ് , എസ് സി പി ഒമാരായ അഭിലാഷ് , സുരേഷ്, വിമല്‍, ആന്റണി, രതീഷ് സി പി ഒമാരായ സുജിത്, അനീഷ്, സച്ചിന്, വിഷ്ണു, സുധി അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ റാന്നി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.Content Highlights: Police arrested a man in Pathanamthitta for selling arrack aimed at drivers of Sabarimala pilgrim vehicles. Five bottles of arrack were seized after the accused fled into the forest and was caught during a search. He was produced before the Ranni magistrate court and remanded.