പത്തനംതിട്ട | അടൂരില്‍ എം ഡി എം എയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ പള്ളിക്കല്‍ അനയടി തോട്ടുവ രതീഷ് ഭവനത്തില്‍ സൂരജ് സുനില്‍ (22) ആണ് പിടിയിലായത്. നൂറനാട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു ക്രിമിനല്‍ കേസിലും ഇയാള്‍ പ്രതിയാണ്.ശനിയാഴ്ച രാത്രി ഏഴുമണിയോടെ അടൂര്‍ പള്ളിക്കല്മേക്കുന്നുമുകള് ഭാഗത്ത് നിന്നും വില്‍പ്പനയ്ക്കായി യുവാവ് കൈവശം സൂക്ഷിച്ചിരുന്ന എം ഡി എം എയാണ് പിടിച്ചെടുത്തത്. ഇയാള്‍ ധരിച്ചിരുന്ന കൈലിയുടെ മടിക്കുത്തിനുള്ളില് സൂക്ഷിച്ചിരുന്ന സിപ് ലോക്ക് കവറില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. അടൂര്‍ എസ് ഐ വിഷ്ണു മുരളി, എസ് സി പി ഒ അനീഷ് രാമചന്ദ്രന്, സി പി ഒമാരായ വിഷ്ണുപ്രസാദ്, ഗോപന് ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ അടൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.Content Highlights: Adoor police arrested a 22-year-old youth, Sooraj Sunil, for possessing MDMA for sale at Pallickal Mekkunnumugal in Pathanamthitta. The contraband was found inside a zip-lock pouch tucked in his lungi, and he also faces another criminal case at Nooranad station. He was produced before the Adoor magistrate court and remanded.