കൊല്ലം | കൊല്ലം പട്ടാഴിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. പട്ടാഴി സ്വദേശിനിയായ ക്രിസ്റ്റിയാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ഭര്‍ത്താവ് ബിനുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കും തുടര്‍ന്നുള്ള ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തില്‍ പൊലിസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.Content Highlights: A man allegedly hacked his wife Christi to death before dying by suicide at Pathazhi in Kollam district. Police suspect family issues triggered the tragedy and moved both bodies for postmortem after inquest procedures. A detailed police investigation is underway.