മറ്റ് ആണ്‍കുട്ടികളുമായി സംസാരിക്കരുതെന്ന ആവശ്യം നിരസിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി

Wait 5 sec.

ചെന്നൈ |   തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയില്‍ 17 വയസ്സുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ 23 കാരനായ കാമുകന്‍ വീട്ടില്‍ കയറി കഴുത്ത് ഞെരിച്ചും കുത്തിയും കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശ്രീവൈകുണ്ഠം സബ്ഡിവിഷനിലെ സായര്‍പുരം പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സോലൈപുത്തൂരിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. സെബത്തയ്യപുരത്തെ അരുള്‍മിഗു മുത്തുമാലൈ അമ്മന്‍ ഹിന്ദു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ അപര്‍ണയാണ് കൊല്ലപ്പെട്ടത്.പ്ലംബറായി ജോലി ചെയ്യുന്ന പ്രതിയായ മുത്തുരാജിനെ അപര്‍ണയ്ക്ക് കഴിഞ്ഞ രണ്ട് വര്‍ഷമായി പരിചയമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മറ്റ് ആണ്‍കുട്ടികളോട് സംസാരിക്കരുതെന്ന് ഇയാള്‍ പെണ്‍കുട്ടിക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശനിയാഴ്ച രാവിലെ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് കത്തിയും വിഷവുമായി പ്രതി വീട്ടിലെത്തുകയായിരുന്നു.ഈ വിഷയത്തെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തന്റെ ആവശ്യം അംഗീകരിക്കാന്‍ അപര്‍ണ വിസമ്മതിച്ചതോടെ മുത്തുരാജ് അവളെ കഴുത്ത് ഞെരിക്കുകയും നെഞ്ചിന്റെ ഇടതുഭാഗത്തും മുതുകിലും കുത്തുകയുമായിരുന്നു. അപര്‍ണ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.കൊലപാതകത്തിന് ശേഷം പ്രതി ഇടതുകൈയിലെ ഞരമ്പ് മുറിക്കുകയും വിഷം കഴിക്കുകയും ചെയ്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചികിത്സയ്ക്കായി തൂത്തുക്കുടി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപര്‍ണയുടെ മൃതദേഹവും പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്Content Highlights: A 17-year-old Plus One student was strangled and stabbed to death at her home in Thoothukudi after an argument with her boyfriend. Police say the 23-year-old accused objected to her talking to other boys and later tried to die by suicide. He is under hospital care in police custody while investigation continues.