ആലപ്പുഴ | എസ് എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന് നേതൃത്വം നല്കുന്ന പാനലിന് വമ്പന്‍ വിജയം. 30 വര്‍ഷത്തിലേറെയായി എസ് എന്‍ ട്രസ്റ്റ് സെക്രട്ടറിയായി തുടരുന്ന വെള്ളാപ്പള്ളി നടേശന് വിജയം സമ്പൂര്‍ണ ആധിപത്യം നല്‍കും.എതിര്‍പക്ഷത്തുനിന്ന് ഒരാള്‍ക്കു പോലും ഡയറക്ടര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെടാനായില്ല. ചേര്‍ത്തല എസ് എന്‍ കോളജില്‍ ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി പാനലിനെതിരെ ആറുപേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. എന്നാല്‍ ഇവര്‍ക്ക് വിരലിലെണ്ണാവുന്ന വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഇതോടെ എസ് എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 1,027 പേരും വെള്ളാപ്പള്ളി പക്ഷക്കാരായി. എതിര്‍പക്ഷത്തിന് പേരിനു പോലും ബോര്‍ഡില്‍ പ്രാതിനിധ്യമില്ല. വിദഗ്ധ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഡിസംബര്‍ 17ന് നടക്കും. ഡിസംബര്‍ 19നാണ് എസ് എന്‍ ട്രസ്റ്റ് ഭാരവാഹി തിരഞ്ഞെടുപ്പ്.3(ഡി) കാറ്റഗറി വിഭാഗത്തില്‍ നടന്ന തെരഞ്ഞെടുപ്പിലും വെള്ളാപ്പള്ളി പാനല്‍ മുഴുവന്‍ സീറ്റുകളും സ്വന്തമാക്കി. നേരത്തെ 500 രൂപ മുതല്‍ 4,999 രൂപ വരെ നല്കി ട്രസ്റ്റ് അംഗത്വമെടുത്ത 3(ഇ) കാറ്റഗറി വിഭാഗത്തില്‍ പത്ത് റീജിയണുകളില്‍നിന്നായി തെരഞ്ഞെടുക്കപ്പെട്ട 757 പേരും വെള്ളാപ്പള്ളി പക്ഷക്കാരാണ്.5,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ നല്കി ട്രസ്റ്റ് അംഗത്വമെടുത്ത 2,706 പേരില്‍ നിന്ന് 270 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയാണ് തെരഞ്ഞെടുക്കേണ്ടിയിരുന്നത്. ഇതില്‍ 1,415 പേര് വോട്ട് രേഖപ്പെടുത്തി. വെള്ളാപ്പള്ളി പാനലിലെ സ്ഥാനാര്‍ഥികള്‍ക്ക് 1,345 വോട്ട് വീതം ലഭിച്ചു. 50 വോട്ടുകള്‍ അസാധുവായി. എതിര്‍സ്ഥാനാര്‍ഥികള്‍ക്ക് ആകെ ലഭിച്ചത് 47 വോട്ടുകളാണ്. അസാധുവായ വോട്ടുകളേക്കാള്‍ കുറഞ്ഞ വോട്ടുകള്‍ ലഭിച്ചതോടെ എതിര്‍സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവെച്ച തുക പോലും തിരികെ ലഭിക്കില്ല.താക്കോല്‍ ചിഹ്നത്തിലായിരുന്നു വെള്ളാപ്പള്ളി പാനലിന്റെ മത്സരം. നേരത്തെ 500 രൂപ മുതല്‍ 4,999 രൂപ വരെ നല്കി ട്രസ്റ്റ് അംഗത്വമെടുത്ത 3(ഇ) കാറ്റഗറി വിഭാഗത്തില്‍ പത്ത് റീജിയണുകളില്‍നിന്നായി തെരഞ്ഞെടുക്കപ്പെട്ട 757 പേരും വെള്ളാപ്പള്ളി പക്ഷക്കാരാണ്. തിരുവനന്തപുരം, പുനലൂര്‍, പാലക്കാട് റീജിയണുകളില്‍ എതിരാളികളില്ലാത്തതിനാല്‍ ഔദ്യോഗിക പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മത്സരം നടന്ന നങ്ങ്യാര്‍കുളങ്ങര, വര്‍ക്കല, ചേര്‍ത്തല, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, കൊല്ലം റീജിയണുകളിലും വെള്ളാപ്പള്ളി പാനല്‍ സമ്പൂര്‍ണ വിജയം നേടി.Content Highlights: The panel led by Vellappally Natesan won all 1,027 director seats in the SN Trust election held at Cherthala SN College, leaving the opposition without representation. Candidates in the 3(D) and 3(E) categories swept across multiple regions, while opposition contenders lost deposits after polling fewer votes than invalid ballots. Elections for expert members and office bearers are scheduled for December 17 and December 19.