ടൊയോട്ട ഇന്നോവ ഹൈക്രോസ് ഫെയ്സ്ലിഫ്റ്റ് പുറത്തിറക്കി; പ്രാരംഭ വില 19.59 ലക്ഷം രൂപ

Wait 5 sec.

ന്യൂഡൽഹി | ഇന്ത്യൻ വാഹന വിപണിയിൽ വൻ മാറ്റങ്ങളുമായി 2026 ടൊയോട്ട ഇന്നോവ ഹൈക്രോസ് ഫെയ്‌സ്‌ലിഫ്റ്റ് (2026 Toyota Innova Hycross Facelift) ഔദ്യോഗികമായി പുറത്തിറങ്ങി. 19.59 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. വാഹനത്തിനായുള്ള ബുക്കിങ് നാളെ മുതൽ ആരംഭിക്കും. 2022 ഡിസംബറിൽ വിപണിയിലെത്തിയ ഇന്നോവ ഹൈക്രോസിന്റെ ആദ്യ മിഡ്-ലൈഫ്‌സൈക്കിൾ അപ്‌ഡേറ്റാണിത്. 85 ശതമാനം എഥനോളും 15 ശതമാനം പെട്രോളും അടങ്ങിയ ഇ85 ഇന്ധനത്തിൽ പ്രവർത്തിക്കാൻ ശേഷിയുള്ള രാജ്യത്തെ ഏക സ്ട്രോങ് ഹൈബ്രിഡ് ഫ്ലെക്സ് ഫ്യൂവൽ വാഹനമായി ഇതോടെ ഇന്നോവ ഹൈക്രോസ് മാറി.കരുത്തുറ്റ എൻജിൻ, മികച്ച മൈലേജ്1,987 സി സി നാല് സിലിണ്ടർ പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറും ചേർന്ന സ്ട്രോങ് ഹൈബ്രിഡ് സംവിധാനം 197 എച്ച് പി കരുത്തും 206 എൻ എം ടോർക്കും ഉത്പാദിപ്പിക്കും. ഇ സി വി ടി ഗിയർബോക്സ് വഴിയാണ് മുൻചക്രങ്ങളിലേക്ക് കരുത്തെത്തുന്നത്. ഇ20 ഇന്ധനത്തിൽ ലിറ്ററിന് 22.58 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതേസമയം, സി വി ടി (CVT) ഗിയർബോക്സുള്ള സാധാരണ പെട്രോൾ വേരിയന്റ് 173 എച്ച് പി കരുത്തും 206 എൻ എം ടോർക്കും നൽകും. നോർമൽ, ഇക്കോ, പവർ എന്നീ മൂന്ന് ഡ്രൈവിങ് മോഡുകളും വാഹനത്തിലുണ്ട്.ടൈസറും ഹൈലക്സും ചേർന്ന പുറംമോടിപുറംമോടിയിൽ ടൊയോട്ട ടൈസറിന് സമാനമായ ഡി ആർ എൽ സിഗ്നേച്ചറുകളോടു കൂടിയ പുതിയ എൽ ഇ ഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ടൊയോട്ട ഹൈലക്സിന് സമാനമായ ചതുരാകൃതിയിലുള്ള ഫ്രണ്ട് ഗ്രിൽ, ഡയമണ്ട് ആകൃതിയിലുള്ള എയർ ഇൻലെറ്റുകൾ, സ്ഥാനം മാറ്റിയ ഫോഗ് ലാമ്പുകൾ, സിൽവർ ഫിനിഷ്ഡ് ട്രിം എന്നിവ നൽകിയിട്ടുണ്ട്. വശങ്ങളിൽ 18 ഇഞ്ച് അലോയ് വീലുകൾ തുടരുമ്പോൾ പിൻഭാഗത്ത് പുതിയ ഡബിൾ സ്റ്റാക്ക്ഡ് ടെയിൽ ലാമ്പുകളാണ് പ്രധാന മാറ്റം.വലിയ ടച്ച് സ്ക്രീൻ, കിടിലൻ ഫീച്ചറുകൾഅകത്തളത്തിൽ ഉയർന്ന വേരിയന്റുകളിൽ മുൻപത്തെ 10.1 ഇഞ്ച് യൂണിറ്റിന് പകരം വലിയ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഇടംപിടിച്ചു. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി ഇതിലുണ്ട്. സ്ട്രോങ് ഹൈബ്രിഡ് മോഡലുകളിൽ 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും പെട്രോൾ മോഡലുകളിൽ 7 ഇഞ്ച് ഡിസ്‌പ്ലേയും നൽകിയിരിക്കുന്നു.സോഫ്റ്റ് ടച്ച് ഡാഷ്‌ബോർഡ്, സിൽവർ-പിയാനോ ബ്ലാക്ക് ആക്സന്റുകൾ, ക്വിൽറ്റഡ് ഡാർക്ക് ചെസ്റ്റ്നട്ട് ആർട്ട്-ലെതർ അപ്ഹോൾസ്റ്ററി, ലെതർ സ്റ്റിയറിങ് വീൽ, ഇൻഡയറക്ട് ബ്ലൂ ആംബിയന്റ് ലൈറ്റിങ്, പരിഷ്കരിച്ച റിയർ ട്രേ ടേബിൾ എന്നിവ ക്യാബിന് പ്രീമിയം ഭംഗി നൽകുന്നു. 7 സീറ്റർ, 8 സീറ്റർ ഓപ്ഷനുകളിൽ ലഭ്യമാകുന്ന വാഹനത്തിൽ മെമ്മറി ഫങ്ഷനോടു കൂടിയ 8-വേ പവേർഡ് ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് മുൻ സീറ്റുകൾ, രണ്ടാം നിരയിൽ പവേർഡ് ഓട്ടോമൻ സീറ്റുകൾ, പവേർഡ് റിയർ റിക്ലൈനിങ് സീറ്റുകൾ, പനോരമിക് സൺറൂഫ്, 9 സ്പീക്കർ ജെ ബി എൽ സൗണ്ട് സിസ്റ്റം, പി എം 2.5 ഫിൽട്ടറോടു കൂടിയ ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ സൺഷെയ്ഡുകൾ, സ്മാർട്ട് എൻട്രി, പവർ ബാക്ക് ഡോർ, ടൊയോട്ട സേഫ്റ്റി സെൻസ് അഡാസ് സുരക്ഷാ സംവിധാനങ്ങൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.വില വിവരങ്ങൾഹൈബ്രിഡ് മോഡലുകളുടെ പ്രാരംഭ വിലയിൽ 6.77 ലക്ഷം രൂപയുടെ വൻ കുറവാണ് ടൊയോട്ട വരുത്തിയിരിക്കുന്നത്. നേരത്തെ 26.76 ലക്ഷം രൂപ വിലയുള്ള വി എക്സ് വേരിയന്റ് മുതലാണ് സ്ട്രോങ് ഹൈബ്രിഡ് ലഭ്യമായിരുന്നതെങ്കിൽ, പുതിയ പതിപ്പിൽ 19.99 ലക്ഷം രൂപയുടെ ബേസ് ജി വേരിയന്റ് മുതൽ ഹൈബ്രിഡ് പവർട്രെയിൻ ലഭിക്കും. പെട്രോൾ എൻജിൻ ഓപ്ഷൻ ജി എക്സ് വേരിയന്റിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. സ്ട്രോങ് ഹൈബ്രിഡ് പവർട്രെയിൻ പൂർണമായും ഇന്ത്യയിൽ തന്നെയായിരിക്കും നിർമ്മിക്കുക.വേരിയന്റുകളും എക്സ്-ഷോറൂം വിലയും (7 സീറ്റർ / 8 സീറ്റർ ക്രമത്തിൽ):പെട്രോൾ ജി എക്സ് : 19.59 ലക്ഷം / 19.64 ലക്ഷം രൂപസ്ട്രോങ് ഹൈബ്രിഡ് ജി: 19.99 ലക്ഷം രൂപ (7 സീറ്റർ)സ്ട്രോങ് ഹൈബ്രിഡ് ജി എക്സ്: 23.99 ലക്ഷം / 24.04 ലക്ഷം രൂപസ്ട്രോങ് ഹൈബ്രിഡ് വി എക്സ്: 28.79 ലക്ഷം / 28.84 ലക്ഷം രൂപസ്ട്രോങ് ഹൈബ്രിഡ് സെഡ് എക്സ്: 31.99 ലക്ഷം രൂപ (7 സീറ്റർ)Content Highlights:Toyota launched the 2026 Innova Hycross facelift at Rs 19.59 lakh, with bookings opening tomorrow. Hybrid entry pricing drops by Rs 6.77 lakh, starting from the Rs 19.99 lakh G trim. Now India’s only E85 flex-fuel strong hybrid, it offers 22.58 kmpl mileage, 12.3-inch screens, and refreshed styling.