പ്രവാസി വിഷയങ്ങളിൽ ഇടപെടൽ ശക്തമാക്കണം; പാറക്കൽ അബ്ദുല്ല എം.എൽ.എയുമായി കെ.എം.സി.സി നേതാക്കൾ ചർച്ച നടത്തി; പ്രവാസി ക്ഷേമനിധി പെൻഷൻ, നോർക്ക പദ്ധതികൾ, ഇൻഷുറൻസ് പ്രീമിയം വർധന തുടങ്ങി പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യം

Wait 5 sec.

മനാമ: പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.എം.സി.സി നേതാക്കൾ പാറക്കൽ അബ്ദുല്ല എം.എൽ.എയുമായി ചർച്ച നടത്തി.വർഷങ്ങളോളം പ്രവാസിയായി ജീവിച്ച വ്യക്തിയും പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട നിയമസഭാ സബ്ജക്ട് കമ്മിറ്റി അധ്യക്ഷനുമായ പാറക്കൽ അബ്ദുല്ല എം.എൽ.എ, പ്രവാസികൾ ഉന്നയിക്കുന്ന വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പരിഹാരത്തിനാവശ്യമായ ഇടപെടലുകൾ നടത്തുമെന്നും ഉറപ്പുനൽകി.ബഹ്‌റൈൻ കെ.എം.സി.സി വൈസ് പ്രസിഡന്റ് എ.പി. ഫൈസലിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പ്രവാസി ക്ഷേമനിധി പെൻഷൻ വിതരണം, നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന, പ്രവാസികളുടെ പുനരധിവാസം, ക്ഷേമപദ്ധതികൾ, നോർക്ക റൂട്ട്സിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങൾ വിശദമായി ഉന്നയിച്ചു.പ്രവാസി ക്ഷേമനിധി പെൻഷൻ സംബന്ധിച്ച ആവശ്യങ്ങൾ1. 60 വയസ്സ് കഴിഞ്ഞവർക്ക് ചെറിയ തുകയുടെ കുടിശ്ശികയുള്ളതിന്റെ പേരിൽ അംശാദായം അടയ്ക്കാനുള്ള അവസരം നിഷേധിച്ച നടപടി പുനഃപരിശോധിച്ച് കുടിശ്ശിക അടച്ച് പെൻഷൻ ലഭിക്കുന്നതിനുള്ള സംവിധാനം പുനഃസ്ഥാപിക്കുക.2. അംശാദായം അടയ്ക്കുന്നതിൽ വന്ന കാലതാമസത്തിന് ഈടാക്കുന്ന ഭീമമായ പിഴ പൂർണമായും ഒഴിവാക്കുകയും ആറുമാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ച് പ്രശ്നത്തിന് പരിഹാരം കാണുകയും ചെയ്യുക.3. എല്ലാ മാസവും നിശ്ചിത തീയതിക്കുള്ളിൽ പെൻഷൻ വിതരണം ഉറപ്പാക്കുകയും നിലവിലുള്ള കുടിശ്ശിക പൂർണമായും തീർക്കുകയും ചെയ്യുക.4. പെൻഷൻ അപേക്ഷകളിൽ മൂന്ന് മാസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കി പെൻഷൻ വിതരണം ആരംഭിക്കുക.5. 60 വയസ്സ് കഴിഞ്ഞവർക്കും പ്രവാസി ക്ഷേമനിധിയിൽ അംഗത്വം നേടാൻ അവസരമൊരുക്കുക.6. യു.ഡി.എഫ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച പ്രവാസി പെൻഷൻ വർധനവ് എത്രയും വേഗം നടപ്പിലാക്കുക.നോർക്ക പദ്ധതികളിൽ ആവശ്യപ്പെട്ട പരിഷ്കാരങ്ങൾ1. വിദേശത്ത് വെച്ച് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം പൂർണമായും സർക്കാർ ചെലവിൽ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള സംവിധാനം ഉറപ്പാക്കുക.2. മൃതദേഹം നാട്ടിലെത്തിയ ശേഷം വിമാനത്താവളത്തിൽ നിന്ന് പ്രദേശത്തെ ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള പഴയ സംവിധാനം പുനഃസ്ഥാപിക്കുക.3. നിലവിൽ വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികൾക്കും നോർക്ക സാന്ത്വനം പദ്ധതിയിൽനിന്ന് സഹായം ലഭ്യമാക്കുക.4. ചികിത്സാ സഹായം നിലവിലുള്ള 50,000 രൂപയിൽനിന്ന് ഒരു ലക്ഷം രൂപയായി ഉയർത്തുക.5. ബഹ്‌റൈനിലെ പ്രവാസികൾക്ക് കൂടുതൽ പ്രയോജനകരമാകുന്ന രീതിയിൽ ബഹ്‌റൈൻ കെ.എം.സി.സി ആസ്ഥാനത്ത് നോർക്ക സെന്റർ സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കുക.6. പ്രവാസികളുടെ മക്കളുടെ ജനന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലഘൂകരിക്കുക.7. 70 വയസ്സ് കഴിഞ്ഞ പ്രവാസികൾക്കും നോർക്ക കാർഡ് അനുവദിക്കുക.നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധനവ് ഒഴിവാക്കണമെന്നും ഇൻഷുറൻസ് പരിരക്ഷയിൽ 25 വയസ്സ് കഴിഞ്ഞ മക്കളെയും സഹോദരങ്ങളെയും ഉൾപ്പെടുത്തുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും കെ.എം.സി.സി ആവശ്യപ്പെട്ടു.പ്രവാസികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്ന പദ്ധതികൾ കൂടുതൽ ജനോപകാരപ്രദമാക്കേണ്ടതിന്റെ ആവശ്യകതയും നേതാക്കൾ ചർച്ചയിൽ ചൂണ്ടിക്കാട്ടി.ബഹ്‌റൈൻ കെ.എം.സി.സി ഭാരവാഹികൾക്കൊപ്പം മുൻകാല പ്രവർത്തകരും ചർച്ചയിൽ പങ്കെടുത്തു. പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യങ്ങൾക്ക് പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി തുടർചർച്ചകൾ നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.The post പ്രവാസി വിഷയങ്ങളിൽ ഇടപെടൽ ശക്തമാക്കണം; പാറക്കൽ അബ്ദുല്ല എം.എൽ.എയുമായി കെ.എം.സി.സി നേതാക്കൾ ചർച്ച നടത്തി; പ്രവാസി ക്ഷേമനിധി പെൻഷൻ, നോർക്ക പദ്ധതികൾ, ഇൻഷുറൻസ് പ്രീമിയം വർധന തുടങ്ങി പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.