തിരുവനന്തപുരം | കനത്ത ഇടിവിന് പിന്നാലെ സ്വര്‍ണവിലയില്‍ ശക്തമായ തിരിച്ചുവരവ് നടത്തി സ്വര്‍ണം. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 240 രൂപ വര്‍ധിച്ച് 11,540 രൂപയായി. ഒരു പവന് 1,920 രൂപ വര്‍ധിച്ച് 92,320 രൂപയായി.18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 195 രൂപ വര്‍ധിച്ച് 9,440 രൂപയായും 14 കാരറ്റിന് 155 രൂപ വര്‍ധിച്ച് 7,395 രൂപയായും 9 കാരറ്റിന് 95 രൂപ വര്‍ധിച്ച് 4,770 രൂപയായും ഉയര്‍ന്നു. കേരളത്തില്‍ വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഗ്രാമിന് 165 രൂപയിലും 10 ഗ്രാമിന് 1,650 രൂപയിലുമാണ് വ്യാപാരം നടക്കുക.അമേരിക്കന്‍ സാമ്പത്തിക വിപണിയിലെ മാറ്റങ്ങളും ആഗോള ഓഹരി വിപണിയിലെ തിരിച്ചുവരവും ട്രഷറി ബോണ്ട് യീല്‍ഡിലുണ്ടായ കുറവുമാണ് സ്വര്‍ണവിപണിക്ക് പുതിയ ഉണര്‍വ് നല്‍കിയിരിക്കുന്നത്. തുടര്‍ച്ചയായ ഇടിവുകള്‍ക്ക് ശേഷം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.അമേരിക്കന്‍ സമ്പദ്വ്യവസ്ഥ ശക്തമായി തുടരുന്ന സാഹചര്യത്തിലും സ്വര്‍ണം മികച്ച തിരിച്ചുവരവ് നടത്തിയത് വിപണിയിലെ ശ്രദ്ധേയമായ മാറ്റമാണ്. വാള്‍സ്ട്രീറ്റ് ഓഹരികള്‍ താഴ്ന്ന നിലവാരത്തില്‍ നിന്ന് തിരിച്ചു കയറിയതും അമേരിക്കന്‍ ട്രഷറി യീല്‍ഡിലുണ്ടായ കുറവും പണപ്പെരുപ്പവുമായി ബന്ധപ്പെട്ട ആശങ്കകളില്‍ വന്ന അയവും സ്വര്‍ണത്തിന് അനുകൂലമായി. Gold prices in Kerala rebounded sharply, with 22-carat gold rising by 1,920 rupees per pavan to 92,320 rupees and 11,540 rupees per gram. Rates for 18-carat, 14-carat, and 9-carat gold also increased while silver stayed unchanged at 165 rupees per gram. Global stock market shifts, lower US treasury yields, and easing inflation concerns supported the recovery.