രോഗി ശുചിമുറിയില്‍ മരിച്ചു കിടന്ന സംഭവം; അഞ്ചംഗ സമിതിയുടെ തെളിവെടുപ്പ് ഇന്ന്

Wait 5 sec.

തിരുവനന്തപുരം | തൃശൂര്‍ മെഡിക്കല്‍ കോളജില്‍ രോഗിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഞ്ചംഗ സമിതിയുടെ തെളിവെടുപ്പ് ഇന്ന് 12 മണിക്ക് നടക്കും. ആരോഗ്യമന്ത്രി കെ മുരളീധരന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തി അടിയന്തരമായി തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ആശുപത്രി അധികൃതരുടെ വാദം പൊളിക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം ഫലം.മൃതദേഹം കണ്ടെത്തിയതിന്റെ തലേദിവസവും ശുചീകരണ തൊഴിലാളികള്‍ ശുചിമുറിയില്‍ എത്തിയിരുന്നു എന്നായിരുന്നു മെഡിക്കല്‍ കോളജിന്റെ വാദം. എന്നാല്‍ മൃതദേഹം കണ്ടെത്തുന്നതിന് 36 മുതല്‍ 72 മണിക്കൂര്‍ മുമ്പ് വരെയുള്ള സമയത്തിനിടയിലാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.ഈ മാസം 16ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാക്കുട്ടി റാവുത്തറിനെ (77) ആണ് ആശുപത്രിയിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച നടത്തിയ തെരച്ചിലിലാണ് ഇയാളെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച മുതല്‍ മാക്കുട്ടി റാവുത്തറെ വാര്‍ഡില്‍ നിന്ന് കാണാതായിരുന്നു. രോഗിയെ കാണാനില്ലെന്ന് വ്യക്തമായതോടെ മെഡിക്കല്‍ കോളേജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് മെഡിസിന്‍ വാര്‍ഡിലെ ശുചിമുറിയില്‍ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും ഇയാള്‍ക്ക് കൂട്ടിരിപ്പുകാര്‍ ഉണ്ടായിരുന്നില്ലെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു. അജ്ഞാത രോഗിയായാണ് ഇയാളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നത്.Content Highlights: A five-member panel will collect evidence today over the death of an elderly patient found in a Thrissur Medical College toilet. The postmortem report indicates death occurred 36 to 72 hours earlier, contradicting claims that cleaners visited the day before. The 77-year-old patient had been admitted as an unknown patient and went missing from the ward.