തിരുവനന്തപുരം | സര്‍ക്കാറിന്റെ മദ്യനയം സംബന്ധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യു ഡി എഫ് ഉപസമിതി രൂപീകരിച്ചു. മുന്‍ എം എല്‍ എ കെ ശിവദാസന്‍ നായര്‍ ആണ് കണ്‍വീനര്‍. മുഖ്യമന്ത്രി വി ഡി സതീശന് ആണ് ഇക്കാര്യം അറിയിച്ചത്. മദ്യനയത്തില്‍ ഉദാരമായ സമീപനം വേണമെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാട്.സമിതിയില്‍ പി ജെ ജോയ്, ജോയ് എബ്രഹാം, കെ ജയന്ത് എം എല്‍ എ, വിഷ്ണു മോഹന്‍ എം എല്‍ എ, വാക്കനാട് രാധാകൃഷ്ണന്, സി എ അജീര്‍ എന്നിവര്‍ അംഗങ്ങളുമാണ്. സര്‍ക്കാരിന്റെ മദ്യനയം തീരുമാനിക്കാനുള്ള ഉപസമിതി രൂപീകരണത്തില്‍ യു ഡി എഫില്‍ അനിശ്ചിതത്വമുണ്ടായിരുന്നു.മദ്യനയം കോണ്‍ഗ്രസില്‍ പ്രത്യേകം ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് വി എം സുധീരന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മദ്യനയം നവംബര്‍ മുപ്പതിനകം പ്രഖ്യാപിക്കാനാണു തീരുമാനം. സര്‍ക്കാരിന്റെ മദ്യനയംതീരുമാനിക്കാനുള്ള യു ഡി എഫ് ഉപസമിതിയുടെ ഭാഗമാകുന്നതില്‍ മുസ്ലിം ലീഗില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ ലീഗ് പ്രതിനിധിയുടെ പേര് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നില്ല.Content Highlights: A UDF sub-committee chaired by former MLA K Sivadasan Nair has been formed to submit a report on the government’s liquor policy. Chief Minister V D Satheesan favors a liberal liquor policy, with a decision slated before November 30. Meanwhile, the Muslim League has not named a representative amid internal confusion, and V M Sudheeran has sought separate Congress discussions.