അടൂരിൽ എക്സൈസ് പരിശോധനയിൽ വാറ്റുചാരായ കേന്ദ്രം കണ്ടെത്തി; നടത്തിപ്പുക്കാരനെതിരെ കേസെടുത്തു

Wait 5 sec.

അടൂർ|അടൂരിൽ എക്സൈസ് പരിശോധനയിൽ വാറ്റുചാരായ കേന്ദ്രം കണ്ടെത്തി.അടൂർ പള്ളിക്കൽ പൂമൂട് മേവത്തൂർ ഭാഗത്ത് റബ്ബർ തോട്ടത്തിലുള്ള സ്‌റ്റോറിലാണ് വാറ്റുചാരായ കേന്ദ്രം കണ്ടെത്തിയത്. എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ ഹുസൈൻ അഹമ്മദിൻ്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.10 ലിറ്റർ ചാരായവും, 130 ലിറ്റർ കോടയും, വാറ്റ് ഉപകരണങ്ങളുമാണ് കണ്ടെടുത്തത്. ചാരായം വാറ്റിയതിന് നടത്തിപ്പുക്കാരന്‍ അടൂർ, ഇളംപള്ളിക്കൽ തടത്തി വിളയിൽ വി. ബാബുവിൻ്റെ പേരിൽ കേസ്സെടുത്തു. പ്രിവന്റ്റ്റീവ് ഓഫീസർ അനീഷ്, സിവിൽ എക്സൈസ് ഓഫീസർ രാഹുൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ദിവ്യ എന്നിവർ സംഘത്തിലുണ്ടായിരുന്നു.Content Highlights: Excise officials raided a store inside a rubber plantation at Pallickal Poomoodu Mevatthoor in Adoor and seized 10 litres of arrack, 130 litres of wash, and distilling gear. A case was registered against operator V Babu of Elampallickal. The raid team was led by Assistant Excise Inspector Hussain Ahammed.