വളര്‍ത്തുനായയുമായി പോലീസിനെ നേരിട്ട് മദ്യപനായ യുവാവ്

Wait 5 sec.

തിരുവനന്തപുരം | വളര്‍ത്തുനായയുമായി പോലീസിന് നേരെ യുവാവിന്റെ പരാക്രമം. ബാലരാമപുരം നരുവാംമൂട്ടില്‍ നടന്ന സംഭവത്തില്‍ അനീഷ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി 9 മണിയോടെമദ്യപിച്ച് ബഹളം വയ്ക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് അന്വേഷിക്കാനെത്തിയതായിരുന്നു പോലീസ് സംഘം. പോലീസിനെ കണ്ടതോടെ യുവാവ് വളര്‍ത്തുനായയെക്കൊണ്ട് പോലീസുകാരെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ ബഹളത്തില്‍ ഒരു പോലീസുകാരന് വീണ് പരിക്കേറ്റു. പോലീസ് സാഹസികമായി അനീഷിനെ കസ്റ്റഡിയിലെടുത്തു.Content Highlights: Police took a man named Aneesh into custody at Naruamkuzhi in Balaramapuram after he allegedly tried to set his pet dog on officers. Officers had arrived around 9 pm following reports of a drunken commotion. A policeman suffered fall injuries during the scuffle before the suspect was subdued.