തിരുവനന്തപുരം | വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ഇ പി ജയരാജനെതിരെ പി ജയരാജന് നല്കിയ പരാതിയും പി ജയരാജനെതിരെ ഗുണ്ടാ ബന്ധം ആരോപിച്ച് ഇ പി ജയരാജന് നല്കിയ പരാതിയും സി പി എം അന്വേഷിക്കുന്നു.സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ കെ എന്‍ ബാലഗോപാലും ടി പി രാമകൃഷ്ണനുമാണ് അന്വേഷണ കമ്മീഷന് അംഗങ്ങള്‍. മുതിര്‍ന്ന നേതാക്കളായ ഇ പി ജയരാജനും പി ജയരാജനും തമ്മിലെ തര്‍ക്കം പുതിയ തലത്തിലേക്കു നീങ്ങിയതോടെയാണ് പാര്‍ട്ടി ഇടപെടുന്നത്.വൈദേകം റിസോര്‍ട്ടുമായി പാര്‍ട്ടിക്കുള്ളില്‍ പി ജയരാജന് ഉന്നയിച്ച ആരോപണങ്ങള്‍ തന്റെ 40 വര്‍ഷത്തെ പൊതുജീവിതം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ താന്‍ സന്നദ്ധനാണെന്നും ഇ പി പറഞ്ഞിരുന്നു. ഈ ആരോപണത്തിനു പിന്നിലെ കാരണങ്ങള്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.ഇതിനു പിന്നാലെ പി ജയരാജനെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ പരാതിയാണ് ഇ പി ജയരാജന് എഴുതി നല്‍കിയത്. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇ പി ജയരാജന്റെ നീക്കം. പി ജയരാജന് സംസ്ഥാനത്തെ പല ജില്ലകളിലും ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പരാതിയില്‍ ഇ പി ആരോപിച്ചതായാണ് വിവരം. ഇത്തരം സംഘങ്ങളില്‍ സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമുണ്ടെന്നും ചില നേതാക്കളെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്താന്‍ നവമാധ്യമ സംഘം പി ജയരാജന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. ഈ രണ്ട് ആരോപണങ്ങളും കമ്മിഷന് പരിശോധിക്കുമെന്നാണ് വിവരം.Content Highlights: The CPM has initiated a probe into mutual complaints between senior leaders EP Jayarajan and P Jayarajan involving the Vaidekam resort row and alleged quotation gang links. A panel of KN Balagopal and TP Ramakrishnan will examine the charges. EP Jayarajan also accused P Jayarajan of ties to quotation gangs and social media smear teams.