കൊച്ചി| ദിവസങ്ങള്‍ക്കുശേഷം സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 135 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,600 രൂപയായി ഉയര്‍ന്നു(Today’s Gold Rate). പവന് വില 1,080 രൂപയും ഉയര്‍ന്നു. 92,800 രൂപയായാണ് പവന് വില വര്‍ധിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണവിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്.രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കഴിഞ്ഞയാഴ്ച ഒന്‍പത് ശതമാനത്തോളം ഇടിഞ്ഞ് 14 മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയിരുന്നു. പിന്നീട് തിങ്കളാഴ്ചയാണ് സ്വര്‍ണവില തിരിച്ചുകയറിയത്. ഔണ്‍സിന് 3,630 ഡോളര്‍ വരെ ഉയര്‍ന്ന് 2.6 ശതമാനത്തിന്റെ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്.വെള്ളിയാഴ്ച യുഎസ് ഓഹരിവിപണിയിലെ പ്രധാന സൂചികകളെല്ലാം കനത്ത നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നാസ്ഡാക് 5.28 ശതമാനവും എസ് ആന്‍ഡ് പി 500 3.70 ശതമാനവും ഇടിഞ്ഞു. എഐ കമ്പനികളുടെ വന്‍തോതിലുള്ള നിക്ഷേപവും അതിനായി ഉയരുന്ന കടബാധ്യതകളും വിപണിയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.ശ്രദ്ധിക്കുക: തുടർച്ചയായ ഇടിവിന് ശേഷം ഇന്ന് gold price today വീണ്ടും ഉയർന്നിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളും ഓഹരി വിപണിയിലെ തകർച്ചയും കണക്കിലെടുത്ത് കൃത്യമായ gold price analysis നടത്തിയതിന് ശേഷം മാത്രം സ്വർണം വാങ്ങാനോ നിക്ഷേപിക്കാനോ തീരുമാനിക്കുക. അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്കുള്ള അവസാന ആശ്രയമായി മാത്രം gold loan പരിഗണിക്കുക. today gold rate ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ loan against gold എടുക്കുന്നതിന് മുൻപ് പലിശ നിരക്കുകളും തിരിച്ചടവ് വ്യവസ്ഥകളും കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. നിലവിലെ gold rate അനുസരിച്ച് വിപണിയിലെ മാറ്റങ്ങൾ വിലയിരുത്തിയ ശേഷം മാത്രം gold loan apply ചെയ്യുക.Content Highlights: Kerala gold prices surged by Rs 1,080 per sovereign to reach Rs 92,800, while one gram rose by Rs 135 to Rs 11,600. International gold prices rebounded by 2.6 percent to 3,630 dollars per ounce after hitting a 14-month low. Meanwhile, major US stock indices like Nasdaq and S&P 500 closed lower amid AI debt concerns.