TODAY’S GOLD RATE|സ്വര്‍ണവിലയില്‍ മുന്നേറ്റം;പവന് 1280 രൂപ ഉയര്‍ന്നു

Wait 5 sec.

കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 160 രൂപയും പവന്റെ വിലയില്‍ 1280 രൂപയുടെയും വര്‍ധനയുമാണുണ്ടായത്(Today’s Gold Rate). ഗ്രാമിന്റെ വില 11,600 രൂപയും പവന്റെ വില 92,800 രൂപയായും ഉയര്‍ന്നു.18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ധനയുണ്ടായി. ഗ്രാമിന് 9,495, രൂപയായും പവന് 75,960 രൂപയായും വില ഉയര്‍ന്നു.രാജ്യാന്തര വിപണിയിലും സ്വര്‍ണം തിരിച്ചു കയറുകയാണ്.ഇന്നലെ രാവിലെ വില കൂടി 92,320 രൂപയിലെത്തിയെങ്കിലും ഉച്ചയോടെ വില ഇടിഞ്ഞ് 91,520ല്‍ എത്തിയിരുന്നു. 17-ാം തീയതിയാണ് ഒരിടവേളയ്ക്കുശേഷം സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപയില്‍ താഴെയെത്തിയത്.വെള്ളിയാഴ്ച രാജ്യാന്തര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില 1.6 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 3,622.91 ഡോളറിലെത്തി. ഈ ആഴ്ച ഇതുവരെ ഏകദേശം 2.7 ശതമാനത്തിന്റെ നേട്ടവും സ്വര്‍ണം രേഖപ്പെടുത്തി. ഡിസംബറിലെ ഡെലിവറിക്കുള്ള യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വിലയും 2.6 ശതമാനം ഉയര്‍ന്നു.ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 96 ഡോളറിന് മുകളിലെത്തി. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.ശ്രദ്ധിക്കുക: വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിൽ gold price today വീണ്ടും ഉയർന്ന സാഹചര്യത്തിൽ, അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്ക് മാത്രമായി മാത്രം gold loan എന്ന വഴി പരിഗണിക്കുക. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ കൃത്യമായി മനസ്സിലാക്കാൻ today gold rate, gold price analysis എന്നിവ പരിശോധിച്ച ശേഷം മാത്രം loan against gold അല്ലെങ്കിൽ gold loan apply ചെയ്യുന്നതിനെക്കുറിച്ച് തീരുമാനിക്കുക. നിലവിലെ gold rate മാറ്റങ്ങൾ വ്യക്തിഗത ബജറ്റിനെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തി ജാഗ്രതയോടെ മുന്നോട്ട് പോകുക.Content Highlights: Gold prices in Kerala rose by Rs 160 per gram and Rs 1,280 per pavan, reaching Rs 11,600 and Rs 92,800 respectively, with 18-carat gold also advancing. In international markets, spot gold gained 1.6 percent alongside a rise in US gold futures. Meanwhile, Brent crude climbed above $96 a barrel.