തമിഴ്‌നാട് മുഖ്യമന്ത്രിയ്ക്ക് തിരിച്ചടി; പെരമ്പൂര്‍ ജയത്തിനെതിരായ ഹരജി നിലനില്‍ക്കുമെന്ന് മദ്രാസ് ഹൈക്കോടതി

Wait 5 sec.

ചെന്നൈ| തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് മദ്രാസ് ഹൈക്കോടതിയില്‍ തിരിച്ചടി. പെരമ്പൂര്‍ മണ്ഡലത്തിലെ വിജയ്യുടെ വിജയത്തിനെതിരായ തെരഞ്ഞെടുപ്പ് ഹരജി നിലനില്‍ക്കുമെന്ന് കോടതി. വിജയ്‌യുടെ ഹരജി തള്ളിയാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. എസ്. ദിനേശ് എന്ന വോട്ടര്‍ നല്‍കിയ ഹരജിയില്‍ നടപടി തുടരാം എന്ന് കോടതി വ്യക്തമാക്കി.പെരമ്പൂര്‍ മണ്ഡലത്തിലെ വോട്ടറാണ് വിജയ്യുടെ വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെതിരായ വിജയ്‌യുടെ ഹരജി തള്ളിയാണ് കോടതിയുടെ ഉത്തരവ്. നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 30 കോടി രൂപയുടെ ഭൂമി വാങ്ങിയതും 35 കോടി രൂപയുടെ വസ്തു വിറ്റതും ഉള്‍പ്പെടെയുള്ള സ്വത്ത് വിവരങ്ങളും വരുമാനവും വിജയ് മറച്ചുവെച്ചുവെന്നാണ് ഹരജിയിലെ ആരോപണം. അതേസമയം, വിജയ് ഈ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.Content Highlights: In a setback to Tamil Nadu Chief Minister Vijay, the Madras High Court dismissed his plea and ruled that an election petition against his Perambur victory is maintainable. Voter S Dinesh sought to nullify the win, alleging Vijay concealed Rs 30 crore land purchases and Rs 35 crore property sales in his affidavit. Vijay had denied the allegations.