അരുതായ്മകൾക്കെതിരെ അക്ഷരങ്ങൾ കൊണ്ട് പ്രതിരോധം തീർക്കുക; ഐ.സി.എഫ് ബഹ്‌റൈൻ

Wait 5 sec.

മനാമ: ലോകത്തെ മുഴുവൻ വിപ്ലവങ്ങളും സാധ്യമായത് തൂലികയിലൂടെയാണെന്നും വർത്തമാന കാലത്തെ അരുതായ്‌മകൾക്കെതിരെ അക്ഷരങ്ങൾ കൊണ്ട് പ്രതിരോധം തീർക്കണമെന്നും ഐസിഎഫ് അക്ഷര സംഗമങ്ങൾ അഭിപ്രായപ്പെട്ടു.’പ്രവാസത്തിന്റെ മലയാള വായന’ എന്ന ശീർഷകത്തിൽ നടന്നു വരുന്ന പ്രവാസി വായന പ്രചരണ കാമ്പയിനിന്റെ ഭാഗമായാണ് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) ബഹ്റൈനിലെ വിവിധ യുണിറ്റുകളിൽ അക്ഷര സംഗമം സംഘടിപ്പിച്ചത്.പ്രവാസ ലോകത്ത് മലയാളികളുടെ വായനാ ക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാമ്പയിനിന്റെ ഭാഗമായി ടേബിൾ ടോക്ക് , സ്റ്റാറ്റസ് റിവ്യൂ, ജനസമ്പർക്കം, എന്നിവയ്ക്കൊപ്പം പാഠ ശാലകൾ കേന്ദ്രീകരിച്ച് സ്റ്റുഡൻസ് കോർണർ, കുടുംബങ്ങളിൽ മികച്ച വായന ശീലം വർധിപ്പിക്കുന്നതിന് കുടുംബ വായന എന്നിവയും നടക്കും.മുഹറഖ് യൂണിറ്റ് അക്ഷര സംഗമം ഐ സി എഫ് ഇന്റർ നാഷണൽ ഡപ്യൂട്ടി പ്രസിഡണ്ട് കെ. സി സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് കാക്കടവ്, മുഹമ്മദ് കോമത്ത് നേതൃത്വം നൽകി. മനാമയിൽ ഷംസു മാമ്പ , അബ്ദുറഹീം സഖാഫി അത്തിപ്പറ്റ എന്നിവരും ഈസ്റ്റ് റിഫയിൽ റഫീക്ക് ലത്വീഫി വരവൂർ, ശംസുദ്ധീൻ സുഹ് രി എന്നിവരും നേതൃത്വം നൽകി.ഗഫൂൾ യൂണിറ്റ് അക്ഷര സംഗമം നാഷണൽ ജനറൽ സെക്രട്ടറി ശമീർ പന്നൂർ ഉദ്ഘാടനം ചെയ്തു. സിത്രയിൽ നടന്ന സംഗമത്തിന് നൗഫൽ മയ്യേരി, മൻസൂർ അഹ്സനി നേതൃത്വം നൽകി.സൽമാബാദ് യൂണിറ്റ് അക്ഷര സംഗമം ഹാഷിം മുസ്ല്യാരുടെ അദ്ധ്യക്ഷതയിൽ ഫൈസൽ ചെറുവണ്ണൂർ ഉദ്ഘാടനം ചെയ്തു. അബ്ദു റഹീം സഖാഫി വരവൂർ, വി. പി. കെ. മുഹമ്മദ്, അബ്ദുള്ള രണ്ടത്താണി സംസാരിച്ചു. ഷൗക്കത്ത് സ്വാഗതം അഷ്ഫാഖ് മണിയൂർ നന്ദിയും പറഞ്ഞു.The post അരുതായ്മകൾക്കെതിരെ അക്ഷരങ്ങൾ കൊണ്ട് പ്രതിരോധം തീർക്കുക; ഐ.സി.എഫ് ബഹ്‌റൈൻ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.