പെര്‍ള | ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സാധാരണ മരണമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിന് അഞ്ചുവര്‍ഷം തടവ്. വിടല്‍ പോലീസ് സ്റ്റേഷന് പരിധിയിലെ പുനച്ചയില് സഞ്ജീവ നായികിനാണ് മംഗളൂരുവിലെ രണ്ടാം അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. അഞ്ചുവര്‍ഷം തടവിന് പുറമെ 5,000 രൂപ പിഴയും വിധിച്ചു. പിഴ അടയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ആറ് മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും. ബി എന്‍ എസ് സെക്ഷന്‍ 240 പ്രകാരം ആറ് മാസം തടവും ശിക്ഷയായി വിധിച്ചിട്ടുണ്ട്.2024 ഡിസംബര്‍ 11ന് രാത്രി പുനച്ചയിലാണ് സംഭവം നടന്നത്. ഹൃദയാഘാതം മൂലം ഭാര്യ കുഴഞ്ഞുവീണതാണെന്ന് സഞ്ജീവ നായിക് അയല്‍വാസികളോട് പറഞ്ഞിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും യുവതി മരിച്ചു. എന്നാല്‍, മൃതദേഹത്തില്‍ മുറിവുകളും പരുക്കുകളും കണ്ടതിനെ തുടര്‍ന്ന് വിടല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.അന്വേഷണ ഉദ്യോഗസ്ഥനായ ഇന്‍സ്പെക്ടര്‍ എച്ച് ഇ നാഗരാജ് ആവശ്യമായ തെളിവുകള്‍ ശേഖരിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജ്യോതി നായിക് ഹാജരായി.Content Highlights: A court sentenced a husband to five years in prison after he killed his wife and tried to make it look like a natural death. The case involved efforts to conceal the cause of death during legal proceedings. Authorities secured a conviction following the investigation into the fatal incident.