മാട്ടൂല്‍ | മാട്ടൂല്‍ മന്‍ശഅ് സ്ഥാപനങ്ങളുടെ നാല്‍പ്പതാം വാര്‍ഷികാഘോഷമായ സെഫോറിയം സമ്മേളനത്തിന് തുടക്കമായി. ഇന്ന് വൈകിട്ട് സ്വാഗതസംഘം ചെയര്മാന് കെ പി അബൂബക്കര്‍ മുസ്ലിയാര് പട്ടുവം പതാക ഉയര്‍ത്തി. കേരള ഹജ്ജ് കമ്മിറ്റി ചെയര്മാന് ഹുസൈന് സഖാഫി ചുള്ളിക്കോട് സമ്മേളനം ഉദ്ഘാടനം ചെയ്തു. സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര അധ്യക്ഷത വഹിച്ചു. സയ്യിദ് ശാഫി ബാ അലവി വളപട്ടണം പ്രാര്‍ഥന നടത്തി. സീ ക്യു പ്രീ സ്കൂള്‍ കോണ്‍വെക്കേഷനും നടന്നു. രാത്രി നടന്ന ഗ്രാന്‍ഡ് ബുര്‍ദ മജ്ലിസ് സമസ്ത കേന്ദ്ര മുശാവറ അംഗം സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് അമാനി പട്ടുവം, അനസ് ഹംസ അമാനി നേതൃത്വം നല്കി.നാളെയും മറ്റന്നാളുമായി മെഗാ മെഡിക്കല്‍ ക്യാമ്പ്, പ്രാസ്ഥാനിക സമ്മേളനം, ആത്മീയ സമ്മേളനം, ജലാലിയ്യ റാതിബ്, കരിയര്‍ എക്സ്പോ, ബുക്ക് ഫെയര്‍, അലുംനി മീറ്റ്, ഹുമൈദി സംഗമം, മഹല്ല് സാരഥി സംഗമം, പ്രവാസി സംഗമം, സമാപന സമ്മേളനം നടക്കും. വിവിധ സെഷനുകളിലായി സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി, രാജ്മോഹന്‍ ഉണ്ണിത്താന് എം പി, എം വിജിന് എം എല്‍ എ, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, അലവി സഖാഫി കൊളത്തൂര്‍, കണ്ണൂര്‍ കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ കെ പി ത്വാഹിര്‍, എം വി അബ്ദുര്‍റഹ്മാന്‍ ബാഖവി പരിയാരം, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം പങ്കെടുക്കും.29ന് വൈകിട്ട് അഞ്ചിന് നടക്കുന്ന ഹുമൈദിയാ സനദ് ദാന സമാപന സമ്മേളനത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്, ഇ സുലൈമാന്‍ മുസ്ലിയാര്, സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്, കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിക്കും.Content Highlights: The Sephorium conference at Mansha in Mattul has officially begun with sessions and gatherings underway. Participants and organizers are taking part in scheduled programs focused on education and community engagement. Further sessions and activities are set to continue over the course of the event.