ന്യൂഡല്‍ഹി| ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന നാട്ടിലേക്ക് മടങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹസീന ഡിസംബര്‍ 16ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യയില്‍ നിന്ന് ഡിസംബര്‍ 16 ന് മടങ്ങുമെന്ന് ഹസീനയുടെ വക്താവ് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.ധാക്കയിലേക്ക് ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സില്‍ യാത്ര ഒരുക്കണമെന്നാണ് ആവശ്യം. 1971 ലെ വിമോചന വിജയദിനത്തിലാണ് ബംഗ്ലാദേശിലേക്ക് മടക്കയാത്ര ലക്ഷ്യമിടുന്നത്. മടങ്ങിയെത്തിയാല്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്ന നിലപാടിലാണ് ബംഗ്ലാദേശ് സര്‍ക്കാര്‍.2024-ലെ ജനകീയ പ്രക്ഷോഭത്തിനിടെയാണ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തത്. പ്രക്ഷോഭകാരികള്‍ക്കെതിരായ 2024ലെ അടിച്ചമര്‍ത്തലുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് കോടതി ഹസീനക്ക് വധശിക്ഷ വിധിച്ചിരുന്നു.Content Highlights: Former Bangladesh PM Sheikh Hasina plans to return from India on December 16, Victory Day, and asked for transport on Biman Bangladesh Airlines. Dhaka maintains she will be arrested and jailed upon return over her death sentence for the 2024 protest crackdown. She fled to India during the 2024 mass uprising.