ഇറാനിയന്‍ ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ തട്ടി രണ്ട് ഇറ്റലിക്കാര്‍ മരിച്ചതായി കുവൈത്ത്; സംശയാസ്പദമെന്ന് ഇറാന്‍

Wait 5 sec.

കുവൈത്ത് സിറ്റി | രാജ്യത്തെ ഒരു ‘പ്രധാന കേന്ദ്രം’ ലക്ഷ്യമാക്കി വന്ന ഇറാനിയന്‍ ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ തട്ടി രണ്ട് ഇറ്റാലിയന്‍ പൗരന്മാര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍, സംഭവം സംശയാസ്പദമാണെന്നും യുദ്ധത്തിനായുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു.അതേസമയം, ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്ക ‘വിജയത്തിന്റെ വക്കിലാണെന്ന്’ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കൂടുതല്‍ ജീവഹാനി ഒഴിവാക്കുന്നതിനായി ഒരു കരാറിലെത്താനുള്ള ചര്‍ച്ചക്കായി തെഹ്റാന്‍ അവസരം നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.സഊദി അറേബ്യയിലെ ജസാന്‍ മേഖലയിലുള്ള ഒരു എണ്ണ ശുദ്ധീകരണശാലയിലുണ്ടായ ആക്രമണത്തില്‍ നേപ്പാള്‍ സ്വദേശിയായ ഒരു തൊഴിലാളി കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തെ തുടര്‍ന്നുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയെങ്കിലും, ശുദ്ധീകരണശാലയുടെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെച്ചു.അതിനിടെ, കിഴക്കന്‍ ഗസ സിറ്റിയിലെ തുഫാഹ് പ്രദേശത്ത്, അസ്-സിക്ക സ്ട്രീറ്റിനും സ്‌നാഫൂര്‍ ജംഗ്ഷനും സമീപത്തുള്ള താമസക്കാരോട് ‘യെല്ലോ ലൈനിന്’ (Yellow Line) പടിഞ്ഞാറുള്ള പ്രദേശത്തേക്ക് മാറിപ്പോകാന്‍ ഇസ്‌റാഈല്‍ സൈന്യം നിര്‍ദേശിച്ചു. ജനങ്ങളെ നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കാനുള്ള പുതിയ നീക്കത്തിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തല്‍.Content Highlights: Kuwait reported that two Italians died from injuries caused by falling shrapnel after air defenses intercepted drones aimed at a vital site. Two other people were injured and taken to hospital. Iran rejected responsibility, describing the incident as suspicious and offering cooperation.