മുംബൈ| മഹാരാഷ്ട്രയില്‍ അമിതവേഗത്തിലെത്തിയ പോലീസ് വാഹനം മോട്ടോര്‍ സൈക്കിളുമായി കൂട്ടിയിടിച്ച് മൂന്ന് കൗമാരക്കാര്‍ മരിച്ചു. ഗോണ്ടിയ ജില്ലയിലെ ഗോണ്ടിയ-തിരോറ റോഡില്‍ ദണ്ഡേഗാവ് ബസ് സ്റ്റാന്‍ഡിന് സമീപം ബുധനാഴ്ച രാത്രിയായിരുന്നു അപകടം.കാര്‍ത്തിക് ബ്രിജ്ലാല് ബിസെന്‍ (14), ശിവപ്രസാദ് കാംബ്ലെ (16), ജിതേന്ദ്ര ബവാങ്കര് (16) എന്നിവരാണ് മരിച്ചത്. ഇക്കോഡിയില് നിന്ന് ഗംഗാഝരിയിലേക്ക് പോകുകയായിരുന്നു മൂവരും. ടിപ്പര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ദിശയില്‍ അമിതവേഗത്തിലെത്തിയ പോലീസ് 112 എമര്‍ജന്‍സി റെസ്പോണ്‍സ് വാഹനം ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തില്‍ മൂവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.അപകടത്തിന് പിന്നാലെ പ്രകോപിതരായ നാട്ടുകാര്‍ റോഡില്‍ ഗതാഗതം തടസ്സപ്പെടുത്തി. പോലീസ് അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാരോപിച്ചായിരുന്നു പ്രതിഷേധം. കൂടുതല്‍ പോലീസുകാരെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്ന് പോലീസ് സൂപ്രണ്ട് ഗോരഖ് ഭാമരെ ഉറപ്പുനല്‍കി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് പ്രാദേശിക എംഎല്‍എ വിനോദ് അഗര്‍വാളും അറിയിച്ചു.അപകടസമയത്ത് പോലീസ് വാഹനം ഓടിച്ചിരുന്ന അമിത് മഹൂലെയ്ക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിനും മരണത്തിന് കാരണമായതിനും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.Content Highlights: Three teenagers died on the spot when a speeding police 112 vehicle collided with their motorcycle on the Gondia-Tirora road in Maharashtra’s Gondia district. Angry locals blocked traffic alleging negligent driving, while SP Gorakh Bhamre promised a fair probe and MLA Vinod Agrawal assured assistance. Police registered a case against driver Amit Mahule under Bharatiya Nyaya Sanhita provisions.