അപകീര്‍ത്തിക്കേസ്: യൂട്യൂബര്‍ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഡല്‍ഹി കോടതി

Wait 5 sec.

ന്യൂഡല്‍ഹി | 2018ലെ അപകീര്‍ത്തിക്കേസില്‍ പ്രമുഖ യൂട്യൂബര്‍ ധ്രുവ് റാഠിക്കെതിരെ ഡല്‍ഹി കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. വികാസ് സംസ്‌കൃത്യായന്‍ നല്‍കിയ പരാതിയിലാണ് സാകേത് കോടതിയിലെ ഡ്യൂട്ടി മജിസ്ട്രേറ്റായ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് അനം റഈസ് ഖാന്‍ വാറണ്ട് പുറപ്പെടുവിച്ചത്. കേസ് അടുത്ത വാദത്തിനായി ഡിസംബര്‍ മൂന്നിലേക്ക് മാറ്റി. കേസ് പരിഗണിക്കുന്ന സ്ഥിരം ജഡ്ജി അവധിയിലായിരുന്നതിനാലാണ് ഡ്യൂട്ടി മജിസ്ട്രേറ്റ് ഈ ഉത്തരവ് നല്‍കിയത്.ധ്രുവ് റാഠി തയ്യാറാക്കി പ്രചരിപ്പിച്ച ‘ബി ജെ പി ഐ ടി സെല്‍ പാര്‍ട്ട് II’ എന്ന വീഡിയോ അപകീര്‍ത്തികരമാണെന്നും തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നുമാണ് പരാതിക്കാരന്റെ ആരോപണം. നേരത്തെ ഒക്ടോബറില്‍ ധ്രുവ് റാഠിക്കെതിരെ കോടതി ജാമ്യം ലഭിക്കാവുന്ന വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സമന്‍സ് നല്‍കാന്‍ എത്തിയപ്പോള്‍ വിലാസത്തിലെ വീട് പൂട്ടിക്കിടക്കുകയാണെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.സാധാരണയായി വിദേശത്ത് കഴിയുന്ന ധ്രുവ് റാഠി ‘സി ജെ പി പ്രതിഷേധ’വുമായി ബന്ധപ്പെട്ട് ഇന്ത്യയിലുണ്ടെന്നും, ഹരിയാനയിലെ താമസസ്ഥലത്തെക്കുറിച്ച് വിവരമുണ്ടെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ധ്രുവ് റാഠി വിദേശത്ത് താമസിക്കുന്നതിനാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സമന്‍സ് നല്‍കുന്നത് വൈകിയെന്നും കോടതിയില്‍ വാദമുയര്‍ന്നു.Content Highlights: A Delhi duty magistrate issued a non-bailable warrant against YouTuber Dhruv Rathee in a 2018 defamation case filed by Vikas Sankrityayan. The complaint stems from a video allegedly making baseless claims against the petitioner, with the next hearing scheduled for December 3. Earlier summons delays and an October bailable warrant preceded the latest order.