പ്രണയവും ചിരിയും... ഒടുവിൽ കണ്ണ് നനയിച്ച് 'പ്രേംപാറ്റ' തിയറ്ററുകളിൽ

Wait 5 sec.

ജോമോന്‍ ജ്യോതിര്‍ നായകനാകുന്ന ക്യാമ്പസ് പ്രണയചിത്രം 'പ്രേംപാറ്റ' തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ഷോ കഴിയുമ്പോൾ സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ചിരിപ്പിച്ച് തുടങ്ങി, ഒടുവിൽ കണ്ണ് നനയിക്കുന്ന ചിത്രമാണ് പ്രേംപാറ്റ എന്ന് പ്രേക്ഷകർ പറയുന്നു. ജോമോന്‍ ജ്യോതിര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, അനുശ്രീ, സിദ്ദിഖ്, രാജേഷ് മാധവന്‍, സഞ്ജു ശിവറാം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സോഷ്യല്‍ മീഡിയ രംഗത്ത് ശ്രദ്ധേയരായ ജുനൈസ് വി.പി, സാഫ് ബോയ്, നയന എല്‍സ, ടിസ് തോമസ്, ഇന്നസെന്റ്, അശ്വിന്‍ വിജയന്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. സിനിമാ താരങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ കണ്ടന്റ് രംഗത്തെ പരിചിത മുഖങ്ങളും ഒന്നിക്കുന്നതാണ് 'പ്രേംപാറ്റ'യുടെ ശ്രദ്ധേയമായ പ്രത്യേകത.സ്റ്റുഡിയോ ഔട്ട്‌സൈഡേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. അങ്കിത് മേനോനാണ് സംഗീതം ഒരുക്കുന്നത്. സുഹൈല്‍ എം. കോയയും മുത്തുവും ചേര്‍ന്നാണ് ഗാനങ്ങള്‍ക്ക് വരികള്‍ ഒരുക്കുന്നത്. രണദിവെ ഛായാഗ്രഹണവും ആകാശ് ജോസഫ് വര്‍ഗീസ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. അങ്കിത് മേനോന്‍ സഹനിര്‍മാതാവാണ്. ഒമര്‍ നവാസിയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. കലൈ കിംഗ്‌സണ്‍ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍ അനീസ് നാടോടിയും വസ്ത്രാലങ്കാരം സമീറ സനീഷും കൈകാര്യം ചെയ്യുന്നു. വിഷ്ണു സുജാതനാണ് സൗണ്ട് ഡിസൈന്‍. സുധി സുരേന്ദ്രന്‍ മേക്കപ്പ് നിര്‍വഹിക്കുന്നു.