ന്യൂഡല്‍ഹി| ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ വസതിയ്ക്കും മുംബൈ മേയറുടെ ഓഫീസിനും നേരെ ബോംബ് ഭീഷണി. ഇന്ന് രാവിലെ പത്തരയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളോടുകൂടിയ മെയിലിലാണ് ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്ന് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.മുംബൈ മഹാലക്ഷ്മി റേസ് കോഴ്സിലും മെട്രോ സ്റ്റേഷനുകളിലും ബോംബ് സ്ഫോടനമുണ്ടാകുമെന്നും സന്ദേശത്തില്‍ പറയുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ നാലാമത്തെ പ്രാവശ്യമാണ് അമിതാഭ് ബച്ചന്റെ വസതിയ്ക്ക് നേരെ ഭീഷണിയെത്തുന്നത്. എന്നാല്‍ വ്യാജ ഭീഷണി സന്ദേശമെന്ന നിഗമനത്തിലാണ് പോലീസ്.Content Highlights: A threatening email warned of bombs at Amitabh Bachchan’s residence, the Mumbai Mayor’s office, Mahalaxmi race course, and metro stations. Police and bomb squads searched the locations and found nothing suspicious. Authorities termed the alert a hoax after the fourth such threat against Bachchan’s home in a month.