മലയാളി നഴ്‌സിനെ ബെംഗളൂരുവില്‍ കുത്തിക്കൊലപ്പെടുത്തി; കാമുകന്‍ അറസ്റ്റില്‍

Wait 5 sec.

ബെംഗളൂരു | മലയാളി നഴ്‌സിനെ ബെംഗളൂരുവില്‍ കുത്തിക്കൊലപ്പെടുത്തി. അടൂര്‍ സ്വദേശിനിയും നഴ്‌സിംഗ് ബിരുദധാരിയുമായ ഗംഗ (22)യാണ് ബെംഗളൂരുവിലെ ഒരു ലോഡ്ജില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊല്ലം സ്വദേശി ഗോകുല്‍ കൃഷ്ണയെ (23) പോലീസ് അറസ്റ്റ് ചെയ്തു.നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോലി തേടിയാണ് ഗംഗ ബെംഗളൂരുവിലെത്തിയത്. വെള്ളിയാഴ്ച രാവിലെ 11 ഓടെ, തവക്കല്‍ മസ്താന്‍ ദര്‍ഗക്ക് സമീപം, കോട്ടണ്‍പേട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒ ടി സി റോഡിലെ ഒരു ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. ഗോകുല്‍ കൃഷ്ണയും ബി എസ് സി നഴ്‌സിംഗ് ബിരുദധാരിയാണ്. നഴ്‌സിംഗ് പഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്കായി അഡ്മിഷന്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇയാള്‍.നഴ്‌സിംഗ് പഠനകാലത്ത് പരിചയപ്പെട്ട ഇരുവരും നാല് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. വ്യാഴാഴ്ച രാവിലെ കേരളത്തില്‍ നിന്ന് ബെംഗളൂരുവിലെത്തിയ ഇവര്‍ ഒരുമിച്ചാണ് ലോഡ്ജില്‍ മുറിയെടുത്തത്. മുറിക്കുള്ളിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഗോകുല്‍ കൃഷ്ണ, ഗംഗയെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. കൃത്യത്തിനു ശേഷം ഇയാള്‍ ലോഡ്ജ് അധികൃതരെ വിവരം അറിയിച്ചു. ഇവര്‍ വിവരം പോലീസിന് കൈമാറി. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.Content Highlights: A 22-year-old Malayali nursing graduate from Adoor, Ganga, was fatally stabbed inside a lodge in Bengaluru following a quarrel. Cottonpete police arrested her 23-year-old boyfriend, Gokul Krishna from Kollam, after she succumbed to injuries at a hospital. Police are investigating the motive behind the attack.