ക്രിസ്മസ് – ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറി ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

Wait 5 sec.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് – ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറിയുടെ ജില്ലാതല ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ നിർവഹിച്ചു. മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ നടന്ന ചടങ്ങിൽ ബമ്പർ ഭാഗ്യക്കുറിയുടെ ടിക്കറ്റ് പ്രകാശനവും വിൽപ്പനയുടെ ഉദ്ഘാടനവും നടന്നു.25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 24 പേർക്ക് ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനമായി 24 പേർക്ക് 10 ലക്ഷം രൂപ വീതവും ലഭിക്കും. നാലാം സമ്മാനമായി 24 പേർക്ക് അഞ്ച് ലക്ഷം രൂപ വീതവും അഞ്ചാം സമ്മാനമായി 108 പേർക്ക് ഒരു ലക്ഷം രൂപ വീതവും നൽകും. കൂടാതെ 5,000, 2,000, 1,000, 600, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. ശനിയാഴ്ച (നവംബർ 28) മുതൽ ടിക്കറ്റുകളുടെ വിതരണം ആരംഭിക്കും.450 രൂപയാണ് ടിക്കറ്റിന്റെ വില. 2027 ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.statelottery.kerala.gov.in വഴി നറുക്കെടുപ്പ് ഫലം അറിയാം.ചടങ്ങിൽ ജില്ലാ ഭാഗ്യക്കുറി ജില്ലാ ഓഫീസർ മിത്ര ഡി.എസ്., അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസർമാരായ ഷെറിൻ കെ., ശശി, ഷീന, ശ്രീകുമാർ, ഐ.എൻ.ടി.യു.സി ട്രേഡ് യൂണിയൻ ജില്ലാ പ്രസിഡന്റ് യൂസഫ് എം.എസ്., വൈസ് പ്രസിഡന്റ് മുരളീധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.