കണ്ണൂര്‍ | കൊല്ലപ്പെട്ട സി വി ധനരാജിന്റെ ദേഹത്ത് 37 മുറിവുകളാണ് ഉണ്ടായിരുന്നതെന്നും മൃഗീയവും പൈശാചികവുമായ കൊലപാതകമാണ് നടന്നതെന്നും കോടതി നിരീക്ഷിച്ചു. കൊല്ലാന്‍ ഒരു വെട്ട് മതിയല്ലോയെന്നും പ്രതിഭാഗം അഭിഭാഷകനോട് ജഡ്ജി ചോദിച്ചു. ധനരാജ് വെട്ടേറ്റ് കിടക്കുന്ന ചിത്രം ഉയര്‍ത്തിക്കാട്ടി 37 വെട്ടാണ് വെട്ടിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതൊരു രാഷ്ട്രീയ കേസാണെന്ന് എങ്ങനെ പറയും. സമരം ചെയ്ത കേസല്ല, ആളെ വെട്ടിക്കൊന്ന കേസാണെന്ന് ജഡ്ജി പ്രതിഭാഗത്തോട് പറഞ്ഞു.തെളിവ് ശേഖരണത്തിലും ഗൂഢാലോചന നടന്നുവെന്ന് പറയുന്നതിലും കുറ്റമറ്റ രീതിയിലായിരുന്നില്ല അന്വേഷണമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഗ്രാമീണരായ ഭാര്യയും മാതാവും എല്ലാ കാര്യങ്ങളും നടന്നപടി പറയണമെന്നില്ലെന്ന് നിരീക്ഷിച്ച കോടതി ഇരുവരെയും വിശ്വാസത്തിലെടുക്കുന്നതായും പറഞ്ഞു.പ്രതികളുടെയും ധനരാജിന്റെയും ടവര്‍ ലൊക്കേഷന്‍ പ്രോ സിക്യൂഷന് തെളിയിക്കാനായില്ല. കേസിനുപിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നോ എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി വ്യക്തമാക്കി. കുറ്റകൃത്യവും കൊലപാതകത്തിലേക്ക് നയിച്ച കാരണവും സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പൂര്‍ണമായും പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു. സാക്ഷിമൊഴികളുമായി ബന്ധപ്പെട്ട് പ്രതിഭാഗം ഉന്നയിച്ച പ്രധാന വാദങ്ങള്‍ കോടതി തള്ളിക്കളഞ്ഞു.മാധ്യമവാര്‍ത്തകളിലൂടെയാണ് സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞതെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. വീട്ടിലെ വൈദ്യുതി വെളിച്ചത്തിലാണ് സാക്ഷികള്‍ പ്രതികളെ കണ്ടതെന്ന പ്രോസിക്യൂഷന് വാദം കോടതി പരിഗണിച്ചു. സാക്ഷി പ്രജീഷ് ചൂരക്കാട്ട് ബിജു വധക്കേസിലെ പ്രതിയും ബ്രാഞ്ച് സെക്രട്ടറിയുമായതിനാല്‍ പൂര്‍ണമായും വിശ്വസിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് ഒന്നാം സാക്ഷി പ്രജീഷിന്റെ മൊഴി വിശ്വസിച്ച് മുന്നോട്ടുപോയെന്നും വേണ്ടപോലെ അന്വേഷിച്ചില്ലെന്നുമുള്ള നിരീക്ഷണം പോലീസിന് തിരിച്ചടിയായി.നാല് മുതല്‍ 20 വരെയുള്ള പ്രതികളെ വെറുതെ വിടുന്നത് ഇതിനാലാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.Content Highlights: The court termed the killing of CV Dhanaraj brutal and demonic while convicting the first three accused in the case. It noted the extreme cruelty of the attack while ruling out the rarest of rare threshold for capital punishment. Sentencing proceedings are scheduled following the verdict.